കുടിച്ച് പൂസായി വീണ്ടും മദ്യം വാങ്ങാന്‍ പോയ വഴിക്ക് പണം കളഞ്ഞു; മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിനെ കുത്തിക്കൊന്നു

കുടിച്ച് പൂസായി വീണ്ടും മദ്യം വാങ്ങാന്‍ പോയ വഴിക്ക് പണം കളഞ്ഞു; മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിനെ കുത്തിക്കൊന്നു

ചെന്നൈ: (www.kvartha.com 28.05.2020) കൂട്ടുകാര്‍ ചേര്‍ന്ന് കൂട്ടംകൂടി മദ്യപിക്കുന്നതിനിടെ കുടിച്ച് പൂസായി തലക്ക് വെളിവില്ലാതെ സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. ശുചീകരണത്തൊഴിലാളിയായ വല്ലം ഗ്രാമത്തില്‍ കരുണാകരന്‍(35) ആണ് മരിച്ചത്. ചെങ്കല്‍പ്പെട്ട ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്.

News, National, Crime, Killed, Police, Accused, Arrested, Liquor, Friends, Dead Body, Death, Case, Youth Stabbed to Death by his Friends in Chennai

സുഹൃത്തുക്കളായ ഹുസൈന്‍, സുരേഷ്, വിജയ്, പീറ്റര്‍, അജയ് എന്നിവരോടൊപ്പമാണ് കരുണാകരന്‍ മദ്യപിച്ചത്. കാവൂര്‍ ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു മദ്യപാനം. ഇതിനിടെ മദ്യം തീര്‍ന്നതിനെതുടര്‍ന്ന് വീണ്ടും വാങ്ങാന്‍പോയ കരുണാകരന്‍ പണം വഴിയിലെവിടെയോ നഷ്ടപ്പെടുത്തി വെറുംകൈയോടെ തിരിച്ചെത്തി. ഇതേച്ചൊല്ലി സുഹൃത്തുക്കള്‍ കരുണാകരനുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും മദ്യലഹരിയില്‍ അവര്‍ കരുണാകരനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് ഉണ്ടായ ബഹളം കേട്ട് ആളുകളെത്തിയതോടെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. നാട്ടുകാരാണ് മൃതദേഹം കണ്ട് വിവരം പൊലീസിലറിയിച്ചത്. ഹുസൈന്‍, സുരേഷ്, പീറ്റര്‍ എന്നിവരെ ഒളിയിടത്തില്‍നിന്ന് പിടികൂടി ചെങ്കല്‍പ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. മറ്റ് പ്രതികളെ തേടിവരുകയാണെന്ന് പൊലീസ് അറിയിച്ചു.

Keywords: News, National, Crime, Killed, Police, Accused, Arrested, Liquor, Friends, Dead Body, Death, Case, Youth Stabbed to Death by his Friends in Chennai
ad