Follow KVARTHA on Google news Follow Us!
ad

പാമ്പൊക്കെ തനിക്ക് എന്ത്! മൂര്‍ഖനെ വാലില്‍ തൂക്കിയെടുത്ത് കൂളായി മുത്തശ്ശിയുടെ നടത്തം; പിന്നീട് സംഭവിച്ചത്! വീഡിയോ വൈറല്‍

പാമ്പൊക്കെ തനിക്ക് വെറും നിസാരം. മൂര്‍ഖനെ വാലില്‍ തൂക്കിയെടുത്ത് News, Video, Social Network, Twitter,
(www.kvartha.com 26.05.2020) പാമ്പൊക്കെ തനിക്ക് വെറും നിസാരം. മൂര്‍ഖനെ വാലില്‍ തൂക്കിയെടുത്ത് കൂളായി നടക്കുന്ന മുത്തശ്ശിയുടെ വീഡിയോ വൈറല്‍. 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആദ്യം കാണാന്‍ സാധിക്കുന്നത് മുര്‍ഖന്റെ വാലില്‍ പിടിച്ചുകൊണ്ട് വരുന്ന മുത്തശ്ശിയെ ആണ്. പാമ്പൊക്കെ തനിക്ക് നിസാരമാണെന്ന രീതിയില്‍ പെരുമാറുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ഇങ്ങനെയല്ല മുത്തശ്ശി ഒരു മൂര്‍ഖനോട് പെരുമാറേണ്ടത്' എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.

Video of elderly woman dragging cobra by tail and throwing it goes viral. Twitter calls her a badass, News, Video, Social Network, Twitter

നടക്കുന്നതിനിടെ പാമ്പിനെ തന്റെ ശരീരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ അവര്‍ ശ്രദ്ധിക്കുന്നുമുണ്ട്. പിന്നാലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തി മൂര്‍ഖനെ വലിച്ചെറിയുകയും ഇവര്‍ തിരിച്ച് പോകുകയും ചെയ്യുന്നു. ഷെയര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്. മുത്തശ്ശിയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് ഒട്ടേറെ പേര്‍ രംഗത്തെത്തുകയും ചെയ്തു.

Keywords: Video of elderly woman dragging cobra by tail and throwing it goes viral. Twitter calls her a badass, News, Video, Social Network, Twitter.