വിവാഹമോചനം ആവശ്യപ്പെട്ടതാണ് ഉത്രയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജിന്റെ കുറ്റസമ്മതമൊഴി

വിവാഹമോചനം ആവശ്യപ്പെട്ടതാണ് ഉത്രയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജിന്റെ കുറ്റസമ്മതമൊഴി

കൊല്ലം: (www.kvartha.com 27.05.2020) വിവാഹമോചനം ആവശ്യപ്പെട്ടതാണ് ഉത്രയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി സൂരജിന്റെ കുറ്റസമ്മതമൊഴി. ഉത്രയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി സൂരജ് സമ്മതിച്ചു. വിവാഹമോചനം വേണമെന്ന് ഉത്രയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. വിവാഹമോചനം ഉണ്ടായാല്‍ സ്വര്‍ണവും പണവും കാറും തിരികെ നല്‍കേണ്ടി വരുമെന്ന് ഭയപ്പെട്ടിരുന്നെന്നും ഈ വൈരാഗ്യമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും സൂരജ് പറഞ്ഞു.

അതേസമയം ബുധനാഴ്ച സൂരജിനെ അടൂര്‍ പറക്കോട്ടുള്ള വീട്ടിലെത്തിച്ച് തെളിവെടുക്കും. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റ ഈ വീട്ടിലും പാമ്പിനെ കൈമാറിയ എനാത്തും ബുധനാഴ്ച തന്നെ പ്രതികളെ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് രണ്ടിന് അടൂരിലെ ഭര്‍തൃവീട്ടില്‍ വെച്ചാണ് അണലി വര്‍ഗത്തില്‍ പെട്ട പാമ്പിനെക്കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചത്. 10,000 രൂപക്ക് രണ്ടാം പ്രതി സുരേഷിന്റെ പക്കല്‍ നിന്നും വാങ്ങിയ പാമ്പിനെ കൊലപാതക ശ്രമത്തിന് ശേഷം എന്തുചെയ്തു എന്ന് പരിശോധിക്കുന്നതിനാണ് ഈ വീട്ടിലെ തെളിവെടുപ്പ്. കൊലപാതകത്തിനുപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 7,000 രൂപക്ക് വാങ്ങിയത് പത്തനംതിട്ട ഏനാത്ത് വെച്ചായിരുന്നു. രണ്ടുപ്രതികളെയും ബുധനാഴ്ച ഈ സ്ഥലത്തും എത്തിക്കും.

 Kollam, News, Kerala, Death, Killed, Accused, Uthra's death in kollam anchal

Keywords: Kollam, News, Kerala, Death, Killed, Accused, Uthra's death in kollam anchal
ad