തര്‍ക്കത്തിനിടെ യുവാവ് സ്വയം വെടിയുതിര്‍ത്തു; തല തുളച്ച്‌ വെടിയുണ്ട ഭാര്യയുടെ കഴുത്തില്‍ തറച്ചു, യുവാവ് അത്യാസന്നനിലയിൽ

തര്‍ക്കത്തിനിടെ യുവാവ് സ്വയം വെടിയുതിര്‍ത്തു; തല തുളച്ച്‌ വെടിയുണ്ട ഭാര്യയുടെ കഴുത്തില്‍ തറച്ചു, യുവാവ് അത്യാസന്നനിലയിൽ

ന്യൂഡെൽഹി: (www.kvartha.com 24.05.2020) ജോലിയെ ചൊല്ലി ഭാര്യയുമായുള്ള വാക്കുതര്‍ക്കത്തിനിടെ ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ നിന്നും ഫരീദാബാദ് സ്വദേശിയായ  യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവിന്റെ തല തുളച്ച്‌ കയറിയ വെടിയുണ്ട ഗര്‍ഭിണിയായ ഭാര്യയുടെ കഴുത്തില്‍ തറച്ചു. ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ പരിശോധനക്കായി കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ ഗുഡ്ഗാവ് രാംപൂര ഫ്ളൈഓവറിനടുത്തായിരുന്നു സംഭവം.


Youth shoots self at Delhi


രണ്ടുമാസമായി 34കാരനായ യുവാവിന് ജോലി ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് ഇയാള്‍ സ്വയം വെടിയുതിര്‍ത്തത്. ഗുരുതര പരുക്കേറ്റ 34 കാരനായ യുവാവിനെയും ഭാര്യയെയും ഡല്‍ഹിയിലെ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യ അപകട നില തരണം ചെയ്തു. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. വെടിയുണ്ട യുവാവിന്റെ ചെവിയിലൂടെ തുളച്ചുകയറി മറുവശത്തുകൂടി പുറത്തിറങ്ങി ഭാര്യയുടെ കഴുത്തില്‍ തറക്കുകയായിരുന്നു.

Summary: Unemployed man shoots self, bullet tears through his head, hits pregnant wife
ad