Follow KVARTHA on Google news Follow Us!
ad

വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ബാഗേജ് അണുവിമുക്തമാക്കാന്‍ എത്തിക്കഴിഞ്ഞു കെല്‍ട്രോണ്‍ അള്‍ട്രാ വയലറ്റ് ബാഗേജ് ഡിസ് ഇന്‍ഫെക്ടര്‍; ആദ്യ ഉപകരണം സ്ഥാപിച്ചത് കണ്ണൂര്‍ വിമാനത്താവളത്തില്‍

വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ബാഗേജ് അണുവിമുക്തമാക്കാനുള്ള Thiruvananthapuram, News, Technology, Kannur, Kannur Airport, Trending, Passengers, Flight, Kerala
തിരുവനന്തപുരം: (www.kvartha.com 15.05.2020) വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ബാഗേജ് അണുവിമുക്തമാക്കാനുള്ള ഉപകരണം തയ്യാര്‍. കെല്‍ട്രോണ്‍ അള്‍ട്രാ വയലറ്റ് ബാഗേജ് ഡിസ് ഇന്‍ഫെക്ടര്‍ എന്നാണ് ഉപകരണത്തിന്റെ പേര്. ആദ്യ ഉപകരണം കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചു. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ ഉടന്‍ തന്നെ ഉപകരണം സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബാഗേജ് ഉപകരണത്തിലെ ടണലിലൂടെ കടന്നുപോകുമ്പോള്‍ വിവിധ കോണുകളില്‍ നിന്ന് അള്‍ട്രാ വയലറ്റ് റേഡിയേഷന് വിധേയമാക്കും. ഈ പ്രക്രിയയിലൂടെ ബഗേജ് പൂര്‍ണമായും അണുവിമുക്തമാകും. ഇതിനു ശേഷമാണു വിമാനത്താവളങ്ങളിലെ സാധാരണ എക്സ് റേ സ്‌കാനറുകളിലേക്ക് ബാഗേജ് എത്തുക.

Trivandrum yuvi luggage disinfector at Kannur airport, Thiruvananthapuram, News, Technology, Kannur, Kannur Airport, Trending, Passengers, Flight, Kerala.

സ്വയം പ്രവര്‍ത്തിക്കുന്ന യു വി ബാഗേജ് ഡിസ്ഇന്‍ഫെക്ടര്‍ എയര്‍പോര്‍ട്ടിലെ ബാഗേജ് റാംപിന്റെ സജ്ജീകരണങ്ങളുമായി അനായാസം കൂട്ടി യോജിപ്പിക്കാം. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയുടെ (എന്‍പിഒഎല്‍) സാങ്കേതിക സഹായത്തോടെയാണ് ഈ ഉപകരണം നിര്‍മിച്ചത്. അരൂരിലെ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് യൂണിറ്റിലായിരുന്നു നിര്‍മാണം. വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു.

Keywords: Trivandrum yuvi luggage disinfector at Kannur airport, Thiruvananthapuram, News, Technology, Kannur, Kannur Airport, Trending, Passengers, Flight, Kerala.