Follow KVARTHA on Google news Follow Us!
ad

ഉത്തര്‍പ്രദേശിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ശ്രമിക് ട്രെയിന്‍ വഴിതെറ്റി എത്തിയത് ഒഡീഷയില്‍; ഇനി എന്ന് ജന്മനാട്ടില്‍ എത്തുമെന്ന ആശങ്കയില്‍ യാത്രക്കാര്‍

ഉത്തര്‍പ്രദേശിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ശ്രമിക്News, Trending, Mumbai, Train, Railway, Allegation, National,
റൂര്‍ക്കല: (www.kvartha.com 23.05.2020) ഉത്തര്‍പ്രദേശിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ശ്രമിക് ട്രെയിന്‍ വഴിതെറ്റി എത്തിയത് ഒഡീഷയില്‍. മുംബൈയില്‍നിന്നു ഗോരഖ്പുരിലേക്കെന്ന് പറഞ്ഞാണ് പ്രത്യേക ട്രെയിനില്‍ തൊഴിലാളികളെ കയറ്റിയത്. ജോലി നഷ്ടപ്പെട്ട് കഷ്ടതയിലായ തൊഴിലാളികള്‍ക്കു നീണ്ട ദിവസത്തെ കാത്തിരിപ്പിനുശേഷമാണ് ട്രെയിന്‍ ലഭ്യമായത്. എന്നാല്‍ ജന്മനാട്ടിലെത്താന്‍ ആശിച്ച് ട്രെയിന്‍ കയറിയ അതിഥി തൊഴിലാളികള്‍ എത്തിപ്പെട്ടത് ഒഡീഷയില്‍ നിന്ന് 750 കിലോമീറ്റര്‍ അകലെയുള്ള റൂര്‍ക്കലയില്‍.

മഹാരാഷ്ട്രയിലെ വാസയ് സ്റ്റേഷനില്‍നിന്ന് വ്യാഴാഴ്ച പുറപ്പെട്ട ട്രെയിന്‍ അര്‍ധരാത്രി മുഴുവന്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചാണ് റൂര്‍ക്കലയില്‍ എത്തിയത്. ആശങ്കയിലായ തൊഴിലാളികള്‍ ഇതു സംബന്ധിച്ച് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോള്‍ ചില ആശയക്കുഴപ്പങ്ങള്‍ കാരണം ലോക്കോ പൈലറ്റിന് വഴി മാറിപ്പോയതാണെന്നാണ് അറിയിച്ചത്. എന്നാല്‍ ലോക്കോ പൈലറ്റിനു വഴി തെറ്റിയതാണെന്ന വാദം റെയില്‍വേ നിഷേധിച്ചു. നേരത്തെ തീരുമാനിച്ച പ്രകാരം തന്നെയാണ് ട്രെയിന്‍ സഞ്ചരിച്ചതെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

Train Carrying Migrants From Maharashtra to UP Ends up in Odisha, Railways Claims Planned ‘Diversion’, News, Trending, Mumbai, Train, Railway, Allegation, National

ചില ശ്രമിക് ട്രെയിനുകള്‍ വഴി തിരിച്ചു വിടാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നതായാണ് അധികൃതര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ട് ഇതു സംബന്ധിച്ച് തൊഴിലാളികള്‍ക്ക് വിവരം നല്‍കിയില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. റൂര്‍ക്കലയില്‍നിന്ന് ട്രെയിന്‍ എപ്പോള്‍ ഗോരഖ്പുരിലേക്ക് തിരിക്കും എന്ന് അറിയാത്തതിനാല്‍ ആകെ ആശങ്കയിലാണ് തൊഴിലാളികള്‍.

Keywords: Train Carrying Migrants From Maharashtra to UP Ends up in Odisha, Railways Claims Planned ‘Diversion’, News, Trending, Mumbai, Train, Railway, Allegation, National.