Follow KVARTHA on Google news Follow Us!
ad

വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍; സലാലയില്‍ നിന്നും യാത്രക്കാരുമായുള്ള ആദ്യവിമാനം വൈകിട്ട് കോഴിക്കോട്ടേക്ക് പറക്കും

വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ ബുധനാഴ്ച ഒമാനില്‍ നിന്ന്Muscat, Oman, News, Trending, Flight, Kozhikode, Kannur, Gulf, Air India, World
മസ്‌കത്ത്: (www.kvartha.com 20.05.2020) വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ ബുധനാഴ്ച ഒമാനില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തും. സലാലയില്‍ നിന്നും യാത്രക്കാരുമായുള്ള ആദ്യവിമാനം വൈകിട്ട് കോഴിക്കോട്ടേക്ക് പറക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ എക്‌സ് 342 വിമാനമാണ് ഒമാന്‍ സമയം വൈകുന്നേരം 03:25ന് സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുക.

ഇതിനുപുറമെ ഐ എക്‌സ് 818 വിമാനം ഒമാന്‍ സമയം 01:15ന് ബംഗളൂരുവിലേക്കും ഐ എക്‌സ് 714 വിമാനം 03:15ന് കണ്ണൂരിലേക്കും മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുമെന്നു ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

 Three services from Oman as part of Vande Bharat mission today, Muscat, Oman, News, Trending, Flight, Kozhikode, Kannur, Gulf, Air India, World

ഇതിനോടകം നാല് വിമാനങ്ങളിലായി 18 കുട്ടികള്‍ ഉള്‍പ്പടെ 729 പേരാണ് നാട്ടിലേക്ക് മടങ്ങിയത്. വന്ദേഭാരത് രണ്ടാം ഘട്ടത്തില്‍ 11 വിമാന സര്‍വീസുകളാണ് ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് അനുവദിച്ചിരിക്കുന്നത്.

Keywords: Three services from Oman as part of Vande Bharat mission today, Muscat, Oman, News, Trending, Flight, Kozhikode, Kannur, Gulf, Air India, World.