Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ പുതിയ വിവാദം: ഡി കെയുടെ ബസില്‍ വന്നിറങ്ങിയ തലശേരി സ്വദേശിക്ക് കോവിഡ്

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ബംഗളൂരുവില്‍Kannur, News, Health & Fitness, Health, Controversy, Politics, Congress, Kerala,
കണ്ണൂര്‍: (www.kvartha.com 30.05.2020) കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ബംഗളൂരുവില്‍ നിന്നും സ്‌പെഷ്യല്‍ ബസില്‍ കയറ്റി വിട്ട മലയാളികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംഭവം രാഷ്ട്രീയ വിവാദമായി മാറി.

കോവിഡ് കാലത്ത് കണ്ണൂരിലേക്ക് കോണ്‍ഗ്രസ് സ്‌പെഷ്യല്‍ ബസില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ കൊണ്ടുവന്ന സംഭവം നേരത്തെ വാക്‌പോരിന് ഇടയാക്കിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് ബംഗളൂരുവില്‍ നിന്ന് കോണ്‍ഗ്രസ് ബസില്‍ കൊണ്ടുവന്ന് റോഡിലിറക്കിവിട്ടയാള്‍ക്കാണെന്ന് തെളിഞ്ഞിട്ടുണ്ട്. തലശേരി മുഴപ്പിലങ്ങാട് സ്വദേശിയാണ് കോവിഡ് ബാധിതന്‍.

Thalassery man arrives in DK bus confirmed covid , Kannur, News, Health & Fitness, Health, Controversy, Politics, Congress, Kerala

കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി ഏര്‍പ്പാടാക്കിയ സ്‌പെഷ്യല്‍ ബസില്‍ ഇയാളെ മെയ് 17ന് ബംഗളൂരുവില്‍നിന്നു കൊണ്ടുവന്ന് കണ്ണൂര്‍ കാല്‍ടെക്സില്‍ ഇറക്കിവിടുകയായിരുന്നു. അധികൃതരെഅറിയിക്കാതെ 21 പേരെയാണ് ഇങ്ങനെ കാല്‍ടെക്സില്‍ ഇറക്കിവിട്ടത്. നഗരത്തിലൂടെ അലഞ്ഞു നടന്ന മൂന്നു പേരെ പൊലീസ് ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി.

മറ്റുള്ളവര്‍ നടന്നും കിട്ടിയവാഹനങ്ങളിലുമായി വീടുകളിലെത്തുകയായിരുന്നു. ഇതില്‍ മുഴപ്പിലങ്ങാട് സ്വദേശി ഒഴികെയുള്ളവരെ ഇനിയും കണ്ടെത്താനായില്ല. ബസ്സിലുണ്ടായിരുന്ന മറ്റുള്ളവര്‍, പൊതുവാഹനത്തില്‍ ഒപ്പം സഞ്ചരിച്ചവര്‍ എന്നിവരെല്ലാം കോവിഡ് സമ്പര്‍ക്ക പട്ടികയില്‍ വരുന്നവരാണ്.കണ്ണൂരില്‍ ഇവരെ ഇറക്കി ബസ് ബാക്കി യാത്രക്കാരുമായി എങ്ങോട്ടാണ് പോയതെന്നും വ്യക്തമല്ല.

കോഴിക്കോട്ടേക്കാണെന്നും അതല്ല, മലപ്പുറത്തേക്കാണെന്നും പൊലീസ് ഇടപെട്ട് ക്വാറന്റൈനിലാക്കിയവര്‍ പറയുന്നു. കണ്ണൂര്‍ ഡിസിസി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടി ബംഗളൂരുവില്‍ നിന്നും പ്രവാസി മലയാളികളെ നാട്ടിലേക്ക് എത്തിച്ചത്. നേരത്തെ ശ്രമിക് ട്രെയിനില്‍ മഹാരാഷ്ട്രയില്‍ നിന്നും മലയാളികളെത്തിയിരുന്നു. ഇതും ജില്ലാ ഭരണകൂടത്തെ കോണ്‍ഗ്രസ് അറിയിച്ചില്ലെന്ന ആരോപണമുണ്ട്.

Keywords: Thalassery man arrives in DK bus confirmed covid , Kannur, News, Health & Fitness, Health, Controversy, Politics, Congress, Kerala.