തെന്നിന്ത്യന്‍ താരം തമന്ന വിവാഹിതയാകുന്നു; വരന്‍ പാകിസ്ഥാനി ക്രിക്കറ്റ് കോച്ച് അബ്ദുര്‍ റസാഖ്?

തെന്നിന്ത്യന്‍ താരം തമന്ന വിവാഹിതയാകുന്നു; വരന്‍ പാകിസ്ഥാനി ക്രിക്കറ്റ് കോച്ച് അബ്ദുര്‍ റസാഖ്?

ചെന്നൈ: (www.kvartha.com 04.05.2020) തെന്നിന്ത്യന്‍ താരം തമന്ന വിവാഹിതയാകുന്നുവെന്നും, പാകിസ്ഥാനി ക്രിക്കറ്റ് കോച്ച് അബ്ദുര്‍ റസാഖിനെയാണ് താരം വിവാഹം കഴിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം.

 തമന്നയും അബ്ദുര്‍ റസാഖും ഒരുമിച്ച് ഒരു ആഭരണക്കടയില്‍ നില്‍ക്കുന്ന ചിത്രം വൈറലായതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ വിവാഹത്തിനൊരുങ്ങുന്നതായുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്നത്. സാനിയയ്ക്ക് ശേഷം പാകിസ്ഥാന്റെ മരുമകളാകാന്‍ ഒരുങ്ങുകയാണ് തമന്ന എന്നാണ് പ്രചരിക്കുന്നത്.

Tamanna is married, prospective Pakistani cricket coach; This is the reason behind the news, Chennai, News, Cinema, Actress, Marriage, Cricket, Sports, Social Network, Gossip, National

അബ്ദുര്‍ റസാഖ് വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനാണെന്നും ആരാധകര്‍ വാദിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നത് തമന്നയും അബ്ദുര്‍ റസാഖും ഒരു ജുവല്ലറി കടയുടെ ഉദ്ഘാടനത്തിനെത്തിയ വേളയില്‍ പകര്‍ത്തിയ പഴയ ചിത്രമാണ്.

അതേസമയം തന്റെ വിവാഹം സംബന്ധിച്ച് ഉയരുന്ന വാര്‍ത്തകള്‍ തള്ളി തമന്ന രംഗത്തെത്തി . പ്രണയമെന്ന ആശയത്തെ താന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും വ്യക്തിജീവിതത്തിലെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് തമന്ന പറയുന്നത്.

Keywords: Tamanna is married, prospective Pakistani cricket coach; This is the reason behind the news, Chennai, News, Cinema, Actress, Marriage, Cricket, Sports, Social Network, Gossip, National.
ad