ആഗ്രയില്‍ ശക്തമായ കാറ്റ്: 3 മരണം, താജ്മഹലിന് കേടുപാട്, 20 ലക്ഷത്തിന്റെ നാശനഷ്ടം,200 ലേറെ വൃക്ഷങ്ങള്‍ കടപുഴകി

ന്യൂഡെല്‍ഹി: (www.kvartha.com 31.05.2020) ആഗ്രയിലുണ്ടായ ശക്തമായ കാറ്റില്‍ മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശക്തമായ കാറ്റില്‍ കടപുഴകി വീണ മരങ്ങളുടെ അടിയില്‍പെട്ടാണു മൂന്നു പേരും മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ 25 പേര്‍ക്കു സൗജന്യ ചികിത്സ നല്‍കാനും ഉത്തരവായി.

മണിക്കൂറില്‍ 123 കിലോമീറ്റര്‍ വേഗത്തിലാണ് ആഗ്രയില്‍ കാറ്റ് ആഞ്ഞു വീശിയത്. താജ്മഹലിന് ചെറിയ കേടുപാടു സംഭവിച്ചു. താജ് മഹലിന്റെ പിന്നില്‍ യമുനയുടെ ഭാഗത്ത് മാര്‍ബിള്‍ മതിലിന്റെ മുകളിലെ ചില പാളികള്‍ കാറ്റില്‍ അടര്‍ന്നു വീണു. താജ്മഹലില്‍ പ്രവേശിക്കുന്ന പടിഞ്ഞാറു ഭാഗത്തുള്ള ഗേറ്റിനും ചില കേടുപാടുകള്‍ സംഭവിച്ചു. ശക്തമായ കാറ്റില്‍ ഇരുന്നൂറോളം വൃക്ഷങ്ങള്‍ കടപുഴകി വീണു.

Taj Mahal's marble railing damaged in thunderstorm, New Delhi, News, Injured, Dead, Cyclone, Compensation, Family, Yogi Adityanath, Taj Mahal, Hospital, Treatment, National.

2018ലും ഇതു പോലെ കാറ്റില്‍ രണ്ടു തവണ താജ്മഹലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ആര്‍ക്കിയോളജി ഡയറക്ടര്‍ ജനറല്‍ വി വിദ്യാര്‍ഥി താജ് മഹലിലെ നാശനഷ്ടങ്ങള്‍ പരിശോധിക്കാനെത്തി. 20 ലക്ഷം രൂപയുടെ നാശമുണ്ടായതായി കണക്കാക്കുന്നു.

Keywords: Taj Mahal's marble railing damaged in thunderstorm, New Delhi, News, Injured, Dead, Cyclone, Compensation, Family, Yogi Adityanath, Taj Mahal, Hospital, Treatment, National.
Previous Post Next Post