എസ് വൈ എസ് വീട്ടുമുറ്റത്തൊരു കൃഷി പദ്ധതി തുടങ്ങി


കണ്ണൂര്‍: (www.kvartha.com 31.05.2020) എസ് വൈ എസ് തിരുവട്ടൂര്‍ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന 'കൈതാങ്ങ് 2020 എന്റെ വീട്ടുമുറ്റത്തൊരു കൃഷി' പരിപാടി യൂണിറ്റ് സെക്രട്ടറി പി എം അബദു സത്താറിന്റെ വീട്ടുമുറ്റത്ത് വാഴ നട്ട് പി കെ വി അബ്ദു ശുകൂര്‍ സഅദി ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് സിക്രട്ടറി പി കെ വി റാശിദ് സഅദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന വേദി സാജിദ് സഖാഫി പ്രാര്‍ത്ഥന നിര്‍വഹിച്ചു. സുന്നി മദ്റസ സിക്രട്ടറി പി മുഹമ്മദലി മൗലവി ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ അീ്യക്ഷന്‍ പി.കെ അലി കുഞ്ഞി ദാരിമി,എസ് വൈ എസ് ജില്ലാ സെക്രട്ടറി കെ അബ്ദുറശീദ് മാസ്റ്റര്‍, സുന്നീ മദ്റസ പ്രസിഡന്റ് പി എം ഉമര്‍ സഅദി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി, സിക്രട്ടറി ശുഐബ് വായാട്, സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം സഖാഫി, എസ് ജെ എം തളിപ്പറമ്പ് വെസ്റ്റ് സിക്രട്ടറി മന്‍സൂര്‍ അന്‍സാരി, എസ് വൈ എസ് സര്‍ക്കിള്‍ സിക്രട്ടറി ശരീഫ്, പരിയാരം പ്രസിഡന്റ് അനസ് ബാഖവി, ഉനൈസ് സഖാഫി തുടങ്ങിയ സംഘടനാ നേതാക്കള്‍ ഓണ്‍ലൈനില്‍ ആശംസ അര്‍പ്പിക്കയും യൂണിറ്റ് പ്രസിഡന്റ് പി കെ വി അസ്അദ് സഖാഫി കൈത്താങ്ങ് 2020 സന്ദേശ പ്രഭാഷണം നടത്തി.

Kannur, News, Kerala, Inauguration, House, SYS, Agriculture, SYS Agriculture Project launched

Keywords: Kannur, News, Kerala, Inauguration, House, SYS, Agriculture, SYS Agriculture Project launched
Previous Post Next Post