Follow KVARTHA on Google news Follow Us!
ad

വിസ കാലാവധി അവസാനിച്ച് നാട്ടിലേക്ക് വരാനുള്ള യാത്രാനുമതി കാത്ത് കഴിയുന്ന ഈ മലയാളി യുവാവിനെ തേടിയെത്തിയത് സ്വന്തം സഹോദരന്റെ മരണം; മകനെ കാണാന്‍ പോകുന്നതിനിടെ കുഴഞ്ഞുവീണ് ആശുപത്രിയില്‍ കഴിയുന്ന അമ്മ; ഭാര്യയും രണ്ടു കുഞ്ഞുങ്ങളും നിസ്സഹായരായി ഡെല്‍ഹിയില്‍

വിസ കാലാവധി അവസാനിച്ച് നാട്ടിലേക്ക് വരാനുള്ള യാത്രാനുമതിDubai, News, hospital, Treatment, Malayalees, Phone call, Gulf, World,
ദുബൈ: (www.kvartha.com 28.05.2020) വിസ കാലാവധി അവസാനിച്ച് നാട്ടിലേക്ക് വരാനുള്ള യാത്രാനുമതി കാത്ത് കഴിയുന്ന ഈ മലയാളി യുവാവിനെ തേടിയെത്തിയത് സ്വന്തം സഹോദരന്റെ മരണം. മകനെ കാണാന്‍ പോകുന്നതിനിടെ കുഴഞ്ഞുവീണ് ആശുപത്രിയില്‍ കഴിയുന്ന അമ്മ. ഭാര്യയും രണ്ടു കുഞ്ഞുങ്ങളും നിസ്സഹായരായി ഡെല്‍ഹിയില്‍. സുരേഷ് മാത്യു എന്ന സച്ചുവിന്റെ കഥയാണിത്.

ഇലക്ട്രീഷ്യനായ സുരേഷിന്റെ സഹോദരനും ഫുട്‌ബോള്‍ താരവുമായിരുന്ന തോമസ് സാമുവല്‍(സന്തു-50) കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ വെച്ച് മരിച്ചത്. സംസ്‌കാരത്തില്‍ പങ്കെടുക്കാനായില്ലെങ്കിലും നാട്ടിലെത്താന്‍ ആഗ്രഹിച്ച് മാതാവ് ജെയിന്‍ സാമുവല്‍(76) അതിനുള്ള പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഡെല്‍ഹി പബ്ലിക് സ്‌കൂളിനു സമീപം തളര്‍ന്നു വീണത്. എന്നാല്‍ വയോധികയായ ഇവരെ കോവിഡ് വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് പൊലീസോ നാട്ടുകാരോ സഹായിക്കാന്‍ തയ്യാറായില്ല.

Suresh wants to back home for mothers treatment, Dubai, News, hospital, Treatment, Malayalees, Phone call, Gulf, World

തുടര്‍ന്ന് നോര്‍ക്ക ഓഫീസിനെ സമീപിച്ചിട്ടും സഹായം ലഭിച്ചില്ല. ഇതോടെ നാട്ടിലുള്ള ബന്ധുക്കളെ ഭാര്യ ഷൈനി ഫോണില്‍ ബന്ധപ്പെട്ട് അവര്‍ വഴി വിവരം അറിഞ്ഞ കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥാണ് ജെയിന്‍ സാമുവലിനെ ആശുപത്രിയില്‍ എത്തിച്ചത്. സുരേഷിന്റെ മറ്റൊരു സഹോദരന്‍ ഒന്നര വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതോടെ അമ്മയുടെ ഏക ആശ്രയം സുരേഷ് മാത്രമായി. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും ഡെല്‍ഹിയില്‍ അമ്മയ്ക്കും കുടുംബത്തിനും അരികെ എത്താന്‍ അനുമതി കാത്തിരിക്കുകയാണ് സുരേഷ്.

Keywords: Suresh wants to back home for mothers treatment, Dubai, News, hospital, Treatment, Malayalees, Phone call, Gulf, World.