Follow KVARTHA on Google news Follow Us!
ad

പെരുന്നാള്‍ സ്‌പെഷ്യല്‍ നെയ്യ് കേക്ക് ലളിതമായി തയ്യാറാക്കാം

കൊവിഡ് കാലത്തെ പെരുന്നാള്‍ സ്വാദിഷ്ടമാക്കാന്‍ ലളിതമായ നെയ്യ് കേക്ക് Kerala, News, Food, Eid, Eid-Al-Fithr-2020
(www.kvartha.com 22.05.2020) കൊവിഡ് കാലത്തെ പെരുന്നാള്‍ സ്വാദിഷ്ടമാക്കാന്‍ ലളിതമായ നെയ്യ് കേക്ക് തയ്യാറാക്കാം.

ചേരുവകള്‍:

1. മൈദ (1 കിലോഗ്രം)

2. പഞ്ചസാര (അരക്കപ്പ്)

3.ഡാല്‍ഡ നെയ്യ് (200 ഗ്രാം)

തയ്യാറാക്കുന്ന വിധം: പഞ്ചസാര ഒരു കപ്പ് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. പഞ്ചസാര മുഴുവന്‍ അലിഞ്ഞു ചേരുന്നതു വരെ അടിച്ചെടുക്കുക. ഒരു വലിയ പാത്രത്തില്‍ മൈദ ഇട്ടുകൊടുക്കുക. വെറെ ഒരു പാന്‍ എടുത്ത് അതിലേക്ക് നെയ്യ് ചേര്‍ത്തു കൊടുത്തതിനു ശേഷം ഉരുക്കിയെടുക്കുക. മൈദിയിലേക്ക് കാല്‍ ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്തതിനു ശേഷം ഉരുക്കിയ നെയ്യ് ഒഴിക്കുക. ഇതിനെ കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. ഇതിലേക്ക് നേരത്തെ അടിച്ചുവച്ച പഞ്ചസാര കുറച്ചു കുറച്ചായി ചേര്‍ത്തു കൊടുക്കുക. ശേഷം നന്നായി കുഴച്ചെടുക്കുക. പിന്നീട് വലിയ ഉരുളയാക്കുക. ഇതിനെ ചപ്പാത്തി പരത്തുന്ന പലക കൊണ്ട് പരത്തിയെടുക്കുക. അരയിഞ്ച് കനത്തില്‍ വേണം പരത്തിയെടുക്കാന്‍. അതിനുശേഷം ഒരു കത്തി ഉപയോഗിച്ച് ചെറിയ ചതുക കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഇതിനെ ചൂട് എണ്ണയില്‍ വറുത്തെടുക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കികൊടുക്കുക. മീഡിയം ഫ്‌ളെയിമില്‍ വേണം ഇളക്കിയെടുക്കാന്‍. സ്വാദിഷ്ടമായ നെയ്യ് കേക്ക് തയ്യാര്‍.

Kerala, News, Food, Eid, Eid-Al-Fithr-2020, special ghee cake

Keywords: Kerala, News, Food, Eid, Eid-Al-Fithr-2020, special ghee cake