Follow KVARTHA on Google news Follow Us!
ad

വി​ഷ​വാ​ത​ക ചോ​ര്‍​ച്ച: എ​ല്‍​ജി പോ​ളി​മേ​ഴ്സി​ന്‍റെ വ​സ്തു​വ​ക​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

വി​ഷ​വാ​ത​ക ചോ​ര്‍​ച്ച: എ​ല്‍​ജി പോ​ളി​മേ​ഴ്സി​ന്‍റെ വ​സ്തു​വ​ക​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ Seize LG Polymers premises, orders Andhra High Court over gas leak ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്
ഹൈ​ദ​രാ​ബാ​ദ്: (www.kvartha.com 25.05.2020) വി​ശാ​ഖ​പ​ട്ട​ണ​ത്ത് 12 പേരുടെ മരണത്തിന് കാരണമായ വാ​ത​ക​ചോ​ര്‍​ച്ച​യ്ക്കി​ട​യാ​ക്കി​യ എ​ല്‍​ജി പോ​ളി​മേ​ഴ്സ് കമ്പനിയുടെ വ​സ്തു​വ​ക​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്. ആ​ന്ധ്രാ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യാ​ണ് സ​ര്‍​ക്കാ​രി​ന് ഇ​തു സം​ബ​ന്ധി​ച്ചു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​ക, നി​ല​വി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്നു ഫാ​ക്ട​റി മാ​റ്റു​ക, കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​ള്ള പൊ​തു​താല്പര്യ ഹർജിള്‍ പ​രി​ഗ​ണി​ക്ക​വെ​യാ​ണു ചീ​ഫ് ജ​സ്റ്റി​സ് ജെ കെ മ​ഹേ​ശ്വ​രി, ജ​സ്റ്റീ​സ് ല​ളി​ത ക​ന്നേ​ഗ​ന്തി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം. കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ല്ലാ​തെ കമ്പനി ഡ​യ​റ​ക്ട​ര്‍​മാ​രെ രാ​ജ്യം​വി​ടാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും നി​ര്‍​ദേ​ശി​ച്ചു.


Gas Leak in Vizag

വി​ഷ​യ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച സ​മി​തി​യി​ല്‍ അം​ഗ​ങ്ങ​ള​ല്ലാ​തെ​യു​ള്ള​വ​ര്‍​ക്ക് പ്ലാ​ന്‍റി​ലേ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​ട്ടു​മു​ണ്ട്. കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ കമ്പനിയിൽനിന്ന് സ്റ്റെ​റീ​ന്‍ ഗ്യാ​സ് ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​യ്ക്ക് ക​ട​ത്തി​യ​തി​നെ​തി​രേ​യും കോ​ട​തി വിമർശിച്ചു. കോ​ട​തി​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ഗ്യാ​സ് കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വ​ദി​ച്ച​തി​ന് ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​മാ​സം ഏ​ഴി​ന് പു​ല​ര്‍​ച്ചെ​യാ​ണു വി​ശാ​ഖ​പ​ട്ട​ണ​ത്ത് എ​ല്‍​ജി പോ​ളി​മ​ര്‍ പ്ലാ​ന്‍റി​ല്‍ സ്റ്റെ​റീ​ന്‍ എ​ന്ന രാ​സ​വാ​ത​കം ചോ​ര്‍​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ 12 പേർ മരിച്ചു.

Summary: Seize LG Polymers premises, orders Andhra High Court over gas leak