Follow KVARTHA on Google news Follow Us!
ad

സ്‌കൂള്‍ പഠനം പുനരാരംഭിക്കാന്‍ നടപടികളുമായി കേന്ദ്രം, ഒമ്പത് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ആദ്യ പരിഗണന, പഠനം ബാച്ചുകളാക്കി തിരിച്ച്‌

സ്‌കൂള്‍ പഠനം പുനരാരംഭിക്കാന്‍ നടപടികളുമായി കേന്ദ്രം, പഠനം ബാച്ചുകളാക്കി തിരിച്ച്‌ Schools from green, orange zones likely to reopen first, students of classes 9-12 to attend
ന്യൂഡെൽഹി: (www.kvartha.com 26.05.2020) കൊറോണ വൈറസ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്‌കൂളുകളിൽ അധ്യയനം ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. പ്രാരംഭഘട്ടത്തില്‍ ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള പഠനമാകും ആരംഭിക്കുക. സ്‌കൂളുകള്‍ വീണ്ടും ആരംഭിക്കുന്നതിനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം എന്‍സിഇആര്‍ടിയുമായി ചര്‍ച്ച നടത്തിവരികയാണ്. സ്‌കൂൾ അധ്യയനം പുനരാരംഭിക്കുമ്പോൾ വേണ്ട മുന്‍കരുതല്‍ സംബന്ധിച്ച്‌ യോഗത്തില്‍ തീരുമാനമെടുക്കും. അതേസമയം ആറ് മുതല്‍ 10 വയസ്സുള്ള അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ അടുത്ത മൂന്ന് മാസത്തേക്ക് സ്‌കൂളുകളിലേക്ക് മടങ്ങാന്‍ സാധ്യതയില്ല. പഠനം പുനരാരംഭിക്കുന്ന കുട്ടികളെ ബാച്ചുകളായി എത്തിക്കണമെന്നാണ് നിര്‍ദ്ദേശം. പുതിയ ഇരിപ്പിട ക്രമീകരണങ്ങള്‍ തയ്യാറാക്കുന്നതിനും മറ്റുമായി സ്‌കൂളുകള്‍ക്ക് സമയം നല്‍കിയേക്കും.


Schools may reopen on zone basis

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കും. പ്രത്യേക സാഹചര്യത്തില്‍ സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം ഉണ്ടാകില്ല. വീടുകളില്‍ നിന്നും കൊണ്ടുവരണം. അസംബ്ലിക്കും വിലക്കുണ്ട്.
ക്‌ളാസിനകത്ത് രണ്ടു വിദ്യാര്‍ത്ഥികള്‍ ആറടി അകലത്തില്‍ ഇരിക്കണം. ഇത് പാലിക്കുമ്ബോള്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും ഒരുമിച്ചൊരു ക്ലാസിലിരുത്താനാവില്ല. ഓരോ ക്ലാസുകളും 15 മുതല്‍ 20 വിദ്യാര്‍ത്ഥികള്‍ വീതമുള്ള ബാച്ചുകളായി വിഭജിക്കേണ്ടി വരുമെന്നും എന്‍സിആര്‍ടി മുന്നോട്ടുവെച്ച കരട് നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

ഓരോബാച്ചിനും ഒന്നിടവിട്ട ദിവസങ്ങളിലാകും ക്ലാസുണ്ടാകുക. മിശ്രിത പഠനരീതിയാകും നടപ്പിലാക്കുക. സ്‌കൂളുകളില്‍ വെച്ച്‌ ക്ലാസ് നടക്കാത്ത ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ വെച്ച്‌ പഠിക്കുന്നതിനുള്ള ടാസ്‌കുകള്‍ നല്‍കും. സ്‌കൂള്‍ വളപ്പിൽ ഹാന്‍ഡ് സാനിറ്റൈസേഷന്‍ സ്റ്റേഷനുകളുണ്ടാകും.
രക്ഷിതാക്കളെ സ്‌കൂള്‍ വളപ്പിലേക്ക് പ്രവേശിപ്പിക്കില്ല. ഗെയ്റ്റ് വരെ വരാം. തിരക്ക് ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി വരുന്നതിനും പോകുന്നതിനും പ്രത്യേക കവാടങ്ങളുണ്ടാകണം. കുട്ടികള്‍ വരുന്നതിനുമുമ്പായും പോയതിന് ശേഷവും നിലവും സ്പര്‍ശിക്കുന്ന പ്രതലങ്ങളും അണുവിമുക്തമാക്കി വൃത്തിയാക്കണം.

Summary: Schools from green, orange zones likely to reopen first, students of classes 9-12 to attend