Follow KVARTHA on Google news Follow Us!
ad

അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സംഭവം: വീഴ്ച പറ്റിയോയെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

അതിഥി തൊഴിലാളികള്‍ ലോക് ഡൗണ്‍ വിലക്ക് ലംഘിച്ച് കണ്ണൂര്‍ റെയില്‍വേKannur, News, Trending, Lockdown, Railway, Office, Food, Police, Probe, Kerala,
കണ്ണൂര്‍: (www.kvartha.com 20.05.2020) അതിഥി തൊഴിലാളികള്‍ ലോക് ഡൗണ്‍ വിലക്ക് ലംഘിച്ച് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സംഭവത്തില്‍ ജില്ലാ ഭരണകൂടവുമായി പൊലീസ് വീണ്ടും ഉരസുന്നു. ഇവരുടെ കാര്യത്തില്‍ ജില്ലാ ഭരണകൂടം കാണിച്ച അനാസ്ഥയാണ് ഉത്തരേന്ത്യയ്ക്ക് സമാനമായി അതിഥി തൊഴിലാളികള്‍ പത്തു കിലോമീറ്റര്‍ റെയില്‍പാളത്തിലൂടെ നടന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്താന്‍ കാരണമെന്നാണ് പൊലീസിന്റെ നിലപാട്.

കഴിഞ്ഞ രണ്ടാഴ്ചയായി കണ്ണൂരില്‍ തൊഴിലാളികള്‍ കലക്ടറേറ്റിലും ലേബര്‍ ഓഫീസിലും വന്ന് ട്രെയിന്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഭക്ഷണം ഇല്ല എന്ന പരാതിയും പറയുന്നു. പ്രശ്നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടതാണ് തൊഴിലാളികള്‍ കൂട്ടത്തോടെ ഇറങ്ങാന്‍ കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Police probe against migrant workers protests, Kannur, News, Trending, Lockdown, Railway, Office, Food, Police, Probe, Kerala

എന്നാല്‍ കണ്ണൂരില്‍ അതിഥി തൊഴിലാളികള്‍ പത്തു കിലോമീറ്റര്‍ ദൂരം റെയില്‍വേ പാളത്തിലൂടെ നടന്നത് ഗുരുതരമായ വീഴ്ചയെന്നാണ് ആഭ്യന്തര വകുപ്പിന്റെ അഭിപ്രായം. സംഭവം അന്വേഷിക്കുന്നതിനായി കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു. ഇതുപ്രകാരം എസ് പി കണ്ണപുരം, വളപട്ടണം സ്റ്റേഷനുകളിലെ ഹൗസ് ഓഫീസര്‍മാരില്‍ നിന്നും വിശദീകരണം തേടി. കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ ഭാഗങ്ങളായ കണ്ണപുരം, ചെറുകുന്ന്, പാമ്പുരുത്തി, വളപട്ടണം ,മയ്യില്‍ എന്നിവിടങ്ങളില്‍ നിന്നാണ് 200ലേറെ അതിഥി തൊഴിലാളികള്‍ 10 കിലോമീറ്ററിലധികം പാളത്തിലൂടെ നടന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നാട്ടിലേക്ക് ട്രെയിനുണ്ടെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് എത്തിയത്.

ഉത്തരേന്ത്യയിലേതിന് സമാനമായി കണ്ണൂരില്‍ നടന്ന സംഭവം പൊലീസ് അറിയുന്നത് തൊഴിലാളികള്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതിന് ശേഷം മാത്രമാണ്. പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ചയുണ്ടായോയെന്ന കാര്യവും എസ്പി യതീഷ് ചന്ദ്ര അന്വേഷിക്കുന്നുണ്ട്.

Keywords: Police probe against migrant workers protests, Kannur, News, Trending, Lockdown, Railway, Office, Food, Police, Probe, Kerala.