Follow KVARTHA on Google news Follow Us!
ad

കാലില്‍ മോതിരവുമായി ജമ്മു കശ്മീരില്‍ പ്രാവ്; ആശങ്ക പരത്തിയ നിമിഷങ്ങള്‍; പിന്നീട് സംഭവിച്ചത്!

കാലില്‍ മോതിരവുമായി ജമ്മു കശ്മീരില്‍ കണ്ടെത്തിയ പ്രാവ് ഏറെ New Delhi, News, Police, Probe, Jammu, Kashmir, National,
ന്യൂഡെല്‍ഹി: (www.kvartha.com 30.05.2020) കാലില്‍ മോതിരവുമായി ജമ്മു കശ്മീരില്‍ കണ്ടെത്തിയ പ്രാവ് ഏറെ പരിഭ്രാന്തി പരത്തി. കശ്മീരിലെ കത്വയിലാണ് സംഭവം. പാക്കിസ്ഥാന്‍ ചാരവൃത്തിക്ക് അയച്ചതെന്നു കരുതി പ്രാവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതേതുടര്‍ന്ന് പ്രാവിനെ മോചിപ്പിച്ചു.

പ്രാവിനെ കണ്ടെത്തിയിടത്തു തന്നെ മോചിപ്പിക്കുകയായിരുന്നു. 'അതൊരു നിഷ്‌കളങ്ക പക്ഷിയായിരുന്നു. അതിനെ മോചിപ്പിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു' ഉടമസ്ഥനെന്ന് അവകാശപ്പെട്ട പാക്ക് പൗരന്‍ ഹബീബുള്ള പറഞ്ഞു. അതേസമയം പ്രാവിന്റെ കാലില്‍ ഘടിപ്പിച്ചിരുന്ന മോതിരത്തില്‍ കൊത്തിയിരുന്ന നമ്പരുകള്‍ കശ്മീരില്‍ തമ്പടിച്ചിരിക്കുന്ന ഭീകരര്‍ക്കായുള്ളതാണെന്ന ആരോപണം അദ്ദേഹം തള്ളി.

 Pigeon With Tag, Pink Patch That Triggered "Pak Spy" Alarm, Released, New Delhi, News, Police, Probe, Jammu, Kashmir, National.

പറക്കല്‍ മത്സരത്തില്‍ പങ്കെടുത്തതാണ് പിടിയിലായ പ്രാവെന്നും ഫോണ്‍ നമ്പരാണ് കാലില്‍ ഉള്ളതെന്നും ഹബീബുള്ള പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴുമണിയോടെ നിയന്ത്രണരേഖയോടു ചേര്‍ന്ന ചധ്വാള്‍ ഏരിയയിലെ ഗീതാദേവി എന്നയാളുടെ വീടിനു സമീപമാണ് പ്രാവിനെ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

സൂക്ഷ്മ പരിശോധനയിലാണ് പ്രാവിന്റെ കാലില്‍ ഉടക്കിയ നിലയില്‍ മോതിരം കണ്ടെത്തിയത്. തുടര്‍ന്ന് പ്രാവിനെ ബിഎസ്എഫിന് കൈമാറി. അന്വേഷണത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

Keywords: Pigeon With Tag, Pink Patch That Triggered "Pak Spy" Alarm, Released, New Delhi, News, Police, Probe, Jammu, Kashmir, National.