Follow KVARTHA on Google news Follow Us!
ad

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍; ഭിന്നശേഷിക്കാര്‍ക്ക് നോണ്‍ നെറ്റ് ഫെലോഷിപ്പ്

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ നോണ്‍ നെറ്റ് ഫെലോഷിപ്പ് ഭിന്നശേഷിക്കാര്‍ക്കും ലഭിക്കുന്നു. 200 ഒഴിവുകളില്‍ 15 ശതമാനം എസ് സി വിഭാഗത്തിനും 7.5 ശതമാനം എസ് ടി വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു. ബിരുദാനന്തര ബിരുദ News, National, India, New Delhi, Education,PhD, M fill, Disabled, Net fellowship of ugc for disabled persons
ന്യൂഡെല്‍ഹി: (www.kvartha.com 23.05.2020) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ നോണ്‍ നെറ്റ് ഫെലോഷിപ്പ് ഭിന്നശേഷിക്കാര്‍ക്കും ലഭിക്കുന്നു. 200 ഒഴിവുകളില്‍ 15 ശതമാനം എസ് സി വിഭാഗത്തിനും 7.5 ശതമാനം എസ് ടി വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു. ബിരുദാനന്തര ബിരുദ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ugc.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ 19 വരെ അപേക്ഷിക്കാം.

News, National, India, New Delhi, Education,PhD, M fill, Disabled, Net fellowship of ugc for disabled persons

ഫെലോഷിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ എംഫില്‍/പിഎച്ച്ഡി ലഭിക്കും. നിലവില്‍ എംഫില്‍/പിഎച്ച്ഡി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്കും ഫെലോഷിപ്പിനായി അപേക്ഷിക്കാം. പരമാവധി അഞ്ചു വര്‍ഷത്തേക്കാകും ഫെലോഷിപ്പ്. ഒരു വര്‍ഷം പരമാവധി 30 അവധി ദിവസങ്ങളാകും ഉണ്ടാകുക. പൊതു അവധി ദിനങ്ങള്‍, മെറ്റേര്‍ണിറ്റി/പെറ്റേര്‍ണിറ്റി അവധികള്‍ എന്നിവ ലഭിക്കും. നോണ്‍ നെറ്റ് ഫെലോഷിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ യു ജി സി വെബ്സൈറ്റില്‍ ലഭ്യമാണ്.

Keywords: News, National, India, New Delhi, Education,PhD, M fill, Disabled, Net fellowship of ugc for disabled persons