» » » » » » » » » » » » » » » » » » സ്ത്രീകളെ വലയിലാക്കാന്‍ സിക്‌സ് പായ്ക്ക് ശരീരവും ആഡംബര ബൈക്കുകളും, ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥിനികളുമടക്കം ചതിക്കപെട്ടവരില്‍ നൂറിലധികം പേര്‍, വിദേശ ബന്ധങ്ങളുള്ള 26കാരന്റെ കേസുകള്‍ സിബിസിഐഡിക്ക്


ചെന്നൈ: (www.kvartha.com 27.05.2020) സിക്‌സ് പായ്ക്ക് ശരീരവും ആഡംബര ബൈക്കുകളുമായി പ്രണയം നടിച്ചു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി പണം തട്ടിയ കേസുകള്‍ സിബിസിഐഡിക്കു കൈമാറാന്‍ തീരുമാനം. അറസ്റ്റിലായ മുഖ്യപ്രതി കാശി(26)യെന്ന സുജിക്ക് വിദേശ ബന്ധങ്ങളുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥിനികളുമടക്കം നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പണം തട്ടിയെടുത്തുവെന്നാണ് കേസ്.


സൗഹൃദം പ്രണയത്തിലേക്കും അവ ശാരീരിക ബന്ധത്തിലേക്കും എത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടലായിരുന്നു ഇയാളുടെ രീതി. ഏഴു ലക്ഷം രൂപ നഷ്ടമായ ചെന്നൈ സ്വദേശിയായ ഡോക്ടറുടെ പരാതിയില്‍ ഏപ്രില്‍ 24നാണ് യുവാവ് പിടിയിലാകുന്നത്. ദൃശ്യങ്ങളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യാന്‍ സഹായിച്ച കൂട്ടാളി ജിനോ എന്നയാളും അറസ്റ്റിലായി.

വിദേശങ്ങളില്‍ അടക്കം ഇയാള്‍ക്കു ബന്ധമുണ്ടെന്ന് കണ്ടെത്തിയിതനെ തുടര്‍ന്നാണ് അന്വേഷണം സിബിസിഐഡിക്കു കൈമാറാന്‍ കന്യാകുമാരി എസ്പി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തത്. വരും ദിവസം തന്നെ കേസ് സിബിസിഐഡി ഏറ്റെടുക്കുമെന്നാണ് സൂചന.Keywords: News, National, India, Tamilnadu, chennai, Youth, Crime, Enquiry, Police, Case, Arrest, Accused, Doctor, Girl students, Photo, Abuse, Nagercoil sexual crime case

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal