Follow KVARTHA on Google news Follow Us!
ad

കൊലക്കേസ്‌ പ്രതി 24 വര്‍ഷത്തിനുശേഷം പിടിയില്‍; നാട്ടിലെത്തിയത്‌ ലോക്‌ഡൗൺ സമയത്ത് കണ്ണൂരിൽ നിന്നും കാൽനടയായി

കൊലക്കേസ്‌ പ്രതി 24 വര്‍ഷത്തിനുശേഷം പിടിയില്‍ Kottayam Man man arrested over neighbour's murder after 24 years on the run
കോട്ടയം: (www.kvartha.com 20.05.2020) അയല്‍വാസിയെ കൊന്ന് കുളത്തില്‍ കെട്ടിത്താഴ്ത്തിയ കേസിലെ പ്രതി 24 വർഷത്തിനുശേഷം പിടിയിൽ. കുറുവിലങ്ങാട് കാണക്കാരി കുറ്റിപ്പറമ്പിൽ വര്‍ക്കിയെയാണ് (56) ഏറ്റുമാനൂര്‍ പൊലീസ് ചൊവ്വാഴ്ച പിടികൂടിയത്. കാണക്കാരി കുറുമുള്ളൂര്‍ അമ്മിണിശേരില്‍ ജോസഫിന്റെ മകന്‍ ബെന്നിജോസഫി(20)നെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾ 24 വർഷമായി തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമായി ഒളിച്ചുതാമസിക്കുകയായിരുന്നു. ലോക്ക്ഡൗൺ സമയത്താണ് നാട്ടിൽ തിരിച്ചെത്തിയത്. ഏഴ് മാസം മുമ്പ് കണ്ണൂരിലെത്തി. ഇവിടെനിന്ന് കാല്‍നടയായി കാണക്കാരിയില്‍ എത്തുകയായിരുന്നു.
കോട്ടയം നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി വിനോദ് പിള്ളക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് വര്‍ക്കിയുടെ സഹോദരന്‍ കുറ്റിപ്പറമ്പിൽ കുട്ടച്ചന്റെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി കുറവിലങ്ങാട് സിഐ കെ ജെ തോമസ് പറഞ്ഞു. പാലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു. ബെന്നിയെ കൊന്ന് കുളത്തില്‍ കെട്ടിത്താഴ്ത്തിയശേഷം പൊലീസിനെ വെട്ടിച്ച്‌ മുങ്ങിയ വർക്കി തമിഴ്‌നാട്ടിലും കർണാടകത്തിലെ ഷിമോഗയിലും ടാപ്പിങ് ജോലിയെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. ലോക്ക്ഡൗൺ  പ്രഖ്യാപിച്ചതോടെ കുറുമുള്ളൂരില്‍ തിരികെയെത്തി സഹോദരനൊപ്പം താമസിക്കുകയായിരുന്നു.


Accused arrested after 24 year
കൊല്ലപ്പെട്ട ബെന്നി, അറസ്റ്റിലായ വർക്കി 

1996 ആഗസ്ത് 23 നായിരുന്നു സംഭവം. അയല്‍വാസികളും സുഹൃത്തുക്കളുമായ ബെന്നിയും വര്‍ക്കിയും  ടൈല്‍സ് ജോലിക്കാരായിരുന്നു. സംഭവദിവസം ജോലികഴിഞ്ഞ് മടങ്ങിയെത്തിയ ഇരുവരുംതമ്മില്‍ അയല്‍വാസി സ്ത്രീയുടെ പേരുപറഞ്ഞ് വഴക്കിട്ടു. സംഭവത്തില്‍ ബെന്നിയുടെ വീട്ടിലെത്തി മാതാപിതാക്കളായ ജോസഫ്, അന്നക്കുട്ടി എന്നിവരോട് ബെന്നിയെ ഇല്ലാതാക്കുമെന്ന് വര്‍ക്കി ഭീഷണി മുഴക്കി. രാത്രി 9.30തോടെ പുതുശേരില്‍ അപ്പച്ചന്റെ വീട്ടില്‍ നിന്ന് ടിവി കണ്ടശേഷം വീട്ടിലേക്ക് മടങ്ങിയ ബെന്നിയെ കഴുത്തിനു വെട്ടിയശേഷം സമീപത്തുള്ള പുരയിടത്തിലെ കുളത്തില്‍ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. തുടർന്ന് മുങ്ങിയ വര്‍ക്കിയെ കണ്ടെത്താനായില്ല. വര്‍ഷങ്ങള്‍ക്കുശേഷവും പ്രതിയെ കണ്ടെത്താത്ത സാഹചര്യത്തില്‍ കോടതിയില്‍ കുറ്റപത്രം നല്‍കി. കോടതി വര്‍ക്കിക്കെതിരെ ലോങ് പെന്‍ഡിങ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Summary: Kottayam Man man arrested over neighbour's murder after 24 years on the run