Follow KVARTHA on Google news Follow Us!
ad

ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം'; കൊവിഡ് പ്രതിസന്ധിയിലും ചിത്രീകരണം ജോര്‍ദാനില്‍ പൂര്‍ത്തിയായി

കൊവിഡ് പ്രതിസന്ധിക്കിടയിലും ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' Kochi, News, Kerala, Cinema, Entertainment, Prithvi Raj, Director

കൊച്ചി: (www.kvartha.com 17.05.2020) കൊവിഡ് പ്രതിസന്ധിക്കിടയിലും ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' ചിത്രീകരണം ജോര്‍ദാനില്‍ പൂര്‍ത്തിയാക്കി. ചിത്രത്തിന്റെ പാക്ക് അപ്പ് കഴിഞ്ഞതിന് ശേഷമുള്ള ഫിഷ് ഐ ചിത്രം നടന്‍ പൃഥിരാജാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ മൂന്ന് മാസം നീണ്ടുനിന്ന ചിത്രീകരണത്തിനാണ് ഞായറാഴ്ച പൂര്‍ത്തിയായത്. സിനിമയുടെ ജോര്‍ദാന്‍ ഷെഡ്യൂളിലെ അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ അണിനിരന്ന പാക്ക് അപ്പ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ അധികരിച്ച് ചെയ്യുന്ന 'ആടുജീവിത'ത്തിന്റെ ചിത്രീകരണത്തിന്റെ ഷൂട്ട് മാര്‍ച്ച് പതിനാറിനാണ് ജോര്‍ദാനില്‍ തുടങ്ങുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ ഒന്നിന് ചിത്രീകരണം ഇടയ്ക്കു നിര്‍ത്തിവയ്‌ക്കേണ്ടി വരികയും തുടര്‍ന്ന് ചിത്രീകരണം ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ പുനരാരംഭിക്കുകയായിരുന്നു.

Kochi, News, Kerala, Cinema, Entertainment, Prithvi Raj, Director, Aadujeevitham, Movie Aadujeevitham Jordan Schedule PackupActor, Movie Aadujeevitham Jordan Schedule Packup

ചിത്രത്തിന് വേണ്ടി മൂന്ന് മാസം സിനിമകളെല്ലാം ഉപേക്ഷിച്ച് പൃഥിരാജ് മെലിഞ്ഞിരുന്നു. ജോര്‍ദാനില്‍ ചിത്രീകരണം ആരംഭിച്ചയുടനെയാണ് കൊവിഡ് ഭീഷണി ആരംഭിച്ചതും പ്രതിസന്ധി തുടങ്ങുന്നതും. ഇതിനിടയില്‍ ചിത്രത്തില്‍ അഭിനയിക്കേണ്ട ഒമാനി താരം ക്വാറന്റൈനിലായതും ചിത്രീകരണത്തില്‍ പ്രശ്‌നം സൃഷ്ടിച്ചു. 58 പേരുടെ ഇന്ത്യന്‍ സംഘവും മുപ്പതോളം ജോര്‍ദാന്‍ സ്വദേശികളുമാണ് ചിത്രീകരണസംഘത്തില്‍ ഉണ്ടായിരുന്നത്.



Keywords: Kochi, News, Kerala, Cinema, Entertainment, Prithvi Raj, Director, Aadujeevitham, Movie Aadujeevitham Jordan Schedule PackupActor, Movie Aadujeevitham Jordan Schedule Packup