ബാര്‍ നര്‍ത്തകിമാരാകാന്‍ യു എ ഇയില്‍ എത്തിച്ച മലയാളികളടക്കമുള്ള ഒന്‍പത് യുവതികളെ പീഡിപ്പിച്ചു; രക്ഷപെട്ട യുവതികള്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബൈ: (www.kvartha.com 31.05.2020) ജോലി വാഗ്ദാനം ചെയ്ത് യു എ ഇയില്‍ എത്തിയ മലയാളികള്‍ ഉള്‍പ്പെടെ ഒന്‍പത് ഇന്ത്യന്‍ യുവതികളെ പീഡിപ്പിച്ചു. പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ഹുജൈറയിലെ ഹോട്ടലുകളില്‍ പീഡനത്തെ അതിജീവിച്ച യുവതികളെ നാല് യുവതികളെ ഇന്ത്യയില്‍ തിരികെയെത്തിച്ചു. രക്ഷപെടുത്തിയ ബാക്കിയുള്ളവര്‍ സുരക്ഷിതരാണെന്നും ഇവരെ ഉടന്‍ തന്നെ നാട്ടിലെത്തിക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി.

News, Gulf, UAE, Dubai, Girl, Malayalees, Molestation, Indian, Help, Job, Molestation Attempt to Malayalees; Came to the UAE to become bar dancers

ആറ് മാസം മുമ്പാണ് കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ ജോലി തേടി യു എ ഇയില്‍ എത്തിയത്. നല്ല ശമ്പളം ലഭിക്കുന്ന ഇവന്റ്സ് മാനേജര്‍, ബാര്‍ നര്‍ത്തകര്‍ തുടങ്ങിയ ജോലികള്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ച് വാഗ്ദാനം ചെയ്താണ് യുവതികളെ കൊണ്ടുവന്നത്.

Keywords: News, Gulf, UAE, Dubai, Girl, Malayalees, Molestation, Indian, Help, Job, Molestation Attempt to Malayalees; Came to the UAE to become bar dancers
Previous Post Next Post