കൊറോണ കാലത്തെ ഏറ്റവും വലിയ യാത്രാ ചെലവിന്റെ കഥയിങ്ങനെ: ബന്ധുക്കളായ മൂന്ന് പേരെയും വേലക്കാരിയെയും വീട്ടിലെത്തിക്കാന്‍ വ്യവസായി വാടകയ്ക്കെടുത്തത് 180 സീറ്റുകളുള്ള വിമാനം

കൊറോണ കാലത്തെ ഏറ്റവും വലിയ യാത്രാ ചെലവിന്റെ കഥയിങ്ങനെ: ബന്ധുക്കളായ മൂന്ന് പേരെയും വേലക്കാരിയെയും വീട്ടിലെത്തിക്കാന്‍ വ്യവസായി വാടകയ്ക്കെടുത്തത് 180 സീറ്റുകളുള്ള വിമാനം

ന്യൂഡെല്‍ഹി: (www.kvartha.com 30.05.2020) രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യപിച്ചതിനെ തുടര്‍ന്ന് രണ്ട് മാസമായി ഭോപ്പാലില്‍ കുടുങ്ങിയ വ്യവസായിയുടെ മകളെയും അവരുടെ രണ്ട് മക്കളെയും വീട്ടുജോലിക്കാരിയെയും ഡെല്‍ഹിയിലെത്തിക്കാന്‍ 180 സീറ്റുള്ള വിമാനം വാടകയ്‌ക്കെടുത്തു. കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സുരക്ഷിതമായി ഡെല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഭോപ്പാല്‍ ആസ്ഥാനമായുള്ള ഒരു മദ്യവില്‍പ്പനക്കാരന്‍ എയര്‍ബസ് 320 വിമാനം മുഴുവന്‍ ബുക്ക് ചെയ്തത്.

കൊവിഡ് വൈറസ് ഭീതിയെ തുടര്‍ന്ന് മകളെ സുരക്ഷിതമായി അമ്മായിയമ്മയുടെ വീട്ടിലേക്ക് അയയ്ക്കാന്‍ വ്യാപാരി വിമാനത്തിലെ 180 സീറ്റുകളുള്ള വിമാനം ബുക്ക് ചെയ്തു. മകളും അവരുടെ മക്കളും അവരുടെ വേലക്കാരിയും മാത്രമാണ് വിമാനത്തിലെ യാത്രക്കാര്‍. ഒരു എയര്‍ബസ് 320 വാടകയ്ക്കെടുക്കാന്‍ ഏകദേശം 20 ലക്ഷം രൂപ ചെലവാകുമെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു. മെയ് 25ന് ഭോപ്പാല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിമാനത്തില്‍ ഒരു സ്ത്രീയും അവരുടെ രണ്ടു മക്കളും ഒരു വേലക്കാരിയും ഉള്‍പ്പെടുന്ന നാലുപേര്‍ മാത്രമാണ് കയറിയതെന്ന് ഒരു എയല്‍ലൈന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

New Delhi, News, National, Flight, Family, Travel, COVID19, Lockdown, Hire, Maid, Man hires 180-seater plane to fly three family members and maid

ഇന്ത്യയിലെ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള വീടുകളിലേക്ക് മടങ്ങാന്‍ പാടുപെടുന്ന സമയത്താണ് ഇത്തരത്തിലൊരു വാര്‍ത്ത വരുന്നത്. കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്നതിനിടയിലാണ് ഈ ആഴ്ച രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചത്.

Keywords: New Delhi, News, National, Flight, Family, Travel, COVID19, Lockdown, Hire, Maid, Man hires 180-seater plane to fly three family members and maid
ad