» » » » » » » » » » » നാട്ടിലേക്ക് പോകാനായി തിരിച്ച രണ്ടു കൂട്ടുകാരില്‍ ഒരാള്‍ക്ക് ഇടയ്ക്ക് വെച്ച് അസുഖം വന്നു; കോവിഡ് ആണെന്ന് പറഞ്ഞ് സഹയാത്രികര്‍ ഇറക്കി വിട്ടപ്പോഴും സുഹൃത്തിനെ കൈവിടാതെ യുവാവ്; ഒടുവില്‍ മരണം തട്ടിയെടുത്തു; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ആത്മമിത്രങ്ങളുടെ ചിത്രം

മധ്യപ്രദേശ്: (www.kvartha.com 17.05.2020) നാട്ടിലേക്ക് പോകാനായി തിരിച്ച രണ്ടു കൂട്ടുകാരില്‍ ഒരാള്‍ക്ക് ഇടയ്ക്ക് വെച്ച് അസുഖം വന്നു. കോവിഡ് ആണെന്ന് പറഞ്ഞ് സഹയാത്രികര്‍ ഇറക്കി വിട്ടപ്പോഴും സുഹൃത്തിനെ കൈവിടാതെ യുവാവ്. ഒടുവില്‍ മരണം തട്ടിയെടുത്തു.

ഗുജറാത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കു പോകുന്ന ട്രക്കില്‍ 4000 രൂപ വീതം കൊടുത്ത് കയറിപ്പറ്റിയതായിരുന്നു തൊഴിലാളികളായ യാകൂബ് മുഹമ്മദും അമൃതും. വഴിയില്‍വെച്ച് അമൃത് രോഗിയായി. മധ്യപ്രദേശിലെ ശിവ്പുരിയിലെത്തിയപ്പോള്‍ തീരെ അവശനായി.

 Lock Down one more accident clames lives of migrant laborers, Madhya pradesh, News, Facebook, Post, Gujarath, Hospital, Treatment, Dead, National

ഇതോടെ കോവിഡാണെന്ന സംശയത്തില്‍ കൂടെയുള്ളവര്‍ അയാളെ ട്രക്കില്‍ നിന്നിറക്കിവിട്ടു. എന്നാല്‍ യാകൂബ് കൂട്ടുകാരനെ കൈവിട്ടില്ല, അയാളും കൂടെയിറങ്ങി. അമൃതിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല, യാകൂബ് നിസ്സഹായനായി നോക്കിനില്‍ക്കെ അമൃത് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇരുവരുടെയും കോവിഡ് റിപോര്‍ട്ട് പുറത്തു വന്നിട്ടില്ല. ആരിഫ് സെയിന്‍ എന്നയാളാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഈ സുഹൃത്തുക്കളെ കുറിച്ച് വിവരിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം;

ഗുജറാത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കു പോകുന്ന ട്രക്കില്‍ 4000 രൂപ വീതം കൊടുത്ത് കയറിപ്പറ്റിയതായിരുന്നു തൊഴിലാളികളായ യാകൂബ് മുഹമ്മദും അമൃതും. വഴിയില്‍വെച്ച് അമൃത് രോഗിയായി. മധ്യപ്രദേശിലെ ശിവ്പുരിയിലെത്തിയപ്പോള്‍ തീരെ അവശനായി.

കോവിഡാണെന്ന സംശയത്തില്‍ കൂടെയുള്ളവര്‍ അയാളെ ട്രക്കില്‍ നിന്നിറക്കിവിട്ടു. എന്നാല്‍ യാകൂബ് കൂട്ടുകാരനെ കൈവിട്ടില്ല, അയാളും കൂടെയിറങ്ങി. അമൃതിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല, യാകൂബ് നിസ്സഹായനായി നോക്കിനില്‍ക്കെ അമൃത് മരണത്തിന് കീഴടങ്ങി. ഇരുവരുടെയും കോവിഡ് റിപോര്‍ട്ട് പുറത്തു വരാനിരിക്കുന്നതേയുള്ളൂ.

മുന്‍പൊക്കെയായിരുന്നെങ്കില്‍ ഈ ചിത്രം, നിര്‍ണ്ണായക നിമിഷത്തില്‍ കൂട്ടുകാരന്‍ കൂട്ടുകാരനു നേരെ നീട്ടുന്ന മനുഷ്യസഹജമായ സ്‌നേഹഹസ്തത്തിന്റെ ഒരു കാഴ്ചയായി ഒതുങ്ങുമായിരുന്നു. എന്നാല്‍, മോദി-ഷാ-യോഗി-ഹിന്ദുത്വ രാസസംയുക്തം സക്രിയമായതിലൂടെ പകപുകഞ്ഞുകൊണ്ടിരിക്കുന്ന നടപ്പുകാല ഇന്‍ഡ്യയില്‍ ഈ ചിത്രം ആ സൗഹൃദത്തിനപ്പുറം വാചാലമാണ്.

പട്ടിണിമാത്രം സഹയാത്രികനായി നിരത്തുകള്‍ നിറയുന്ന പലായകര്‍ക്ക് മുസ്ലീങ്ങളായ വോളണ്ടിയര്‍മാര്‍ നീട്ടിയ ഭക്ഷണപ്പൊതി ചുണ്ടിന് തൊട്ടുകീഴെ വെച്ച് 'അതില്‍ അവര്‍ തുപ്പിയിട്ടുണ്ട്'എന്നലറി തട്ടിത്തെറിപ്പിച്ച പൊലീസൊക്കെ നിയമം കാക്കുന്ന ഇന്ത്യയില്‍ ഇതിനോളം ഷെയര്‍ ചെയ്യപ്പെടേണ്ട മറ്റൊരു ചിത്രവും ഉണ്ടെന്ന് തോന്നുന്നില്ല.

(വഴിപോക്കരിലാരോ ക്യാമറയില്‍ പകര്‍ത്തി ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ചിത്രം ഇന്നത്തെ ടൈംസ് ഒഫ് ഇന്ത്യയുടെ ഒന്നാം പേജിലുണ്ട്)

Keywords:  Lock Down one more accident clames lives of migrant laborers, Madhya pradesh, News, Facebook, Post, Gujarath, Hospital, Treatment, Dead, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal