Follow KVARTHA on Google news Follow Us!
ad

മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഇരുപതോളം മലയാളി നഴ്‌സുമാര്‍ ഹോസ്റ്റലില്‍ കുടുങ്ങിക്കിടക്കുന്നു; സഹായത്തിനായി നോര്‍ക്കയില്‍ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല, വീട്ടുകാര്‍ അയച്ചു കൊടുക്കുന്ന പണത്തിലാണ് ദിവസം തള്ളി നീക്കുന്നതെന്ന് നഴ്‌സുമാര്‍

ലോക് ഡൗണ്‍ മൂലം ഡെല്‍ഹിയില്‍ മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഇരുപതോളം മലയാളി നഴ്‌സുമാര്‍ ഹോസ്റ്റലില്‍ കുടുങ്ങിക്കിടക്കുന്നു. പട്പട് ഗഞ്ചിലെ News, National, India, New Delhi, Nurses, Pregnant Woman, K.Muraleedaran, CM, Politics, Keralite nurses stucked in Delhi on covid lockdown
ന്യൂഡെല്‍ഹി: (www.kvartha.com 09.05.2020) ലോക് ഡൗണ്‍ മൂലം ഡെല്‍ഹിയില്‍ മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഇരുപതോളം മലയാളി നഴ്‌സുമാര്‍ ഹോസ്റ്റലില്‍ കുടുങ്ങിക്കിടക്കുന്നു. പട്പട് ഗഞ്ചിലെ ഹോസ്റ്റലിലാണ് കുടുങ്ങിക്കിടക്കുന്നത്.

നിലവില്‍ ഇവര്‍ക്കാര്‍ക്കും ജോലി ഇല്ല. നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് ലോക് ഡൗണ്‍ വന്നത്. നാട്ടില്‍ നിന്നും വീട്ടുകാര്‍ അയച്ചു നല്‍കുന്ന പണം മാത്രമാണ് ഇവര്‍ക്കിപ്പോള്‍ ആശ്രയം. നോര്‍ക്കയില്‍ സഹായത്തിനായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും നഴ്‌സുമാര്‍ പറയുന്നു.

News, National, India, New Delhi, Nurses, Pregnant Woman, K.Muraleedaran, CM, Politics, Keralite nurses stucked in Delhi on covid lockdown

അതിനിടെ, അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍ ആരോപിച്ചിട്ടുണ്ട്.

വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ എന്ന് നാട്ടിലെത്തിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിന് ഇതിന് കഴിഞ്ഞില്ലെങ്കില്‍ ഇവരെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. മുഖ്യമന്ത്രി അനുമതി നല്‍കുകയേ വേണ്ടൂ എന്നും കെ മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

Keywords: News, National, India, New Delhi, Nurses, Pregnant Woman, K.Muraleedaran, CM, Politics, Keralite nurses stucked in Delhi on covid lockdown