Follow KVARTHA on Google news Follow Us!
ad

രാജ്യതലസ്ഥാനത്തെ റോഡരികില്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന ഒരാള്‍; മരണത്തിന്റെ വക്കില്‍ നില്‍ക്കുന്ന മകനെ ഒരു നോക്ക് കാണാനായുള്ള പിതാവിന്റെ വിങ്ങല്‍; ഓരോ മനുഷ്യന്റേയും ഉള്ളുനീറിയ ആ ചിത്രത്തിന് പിന്നിലെ കഥ ഇങ്ങനെ! ലോകം മുഴുവനും ചര്‍ച്ചയായി പിടിഐ ഫോട്ടോഗ്രാഫര്‍ അതുല്‍ യാദവ് എടുത്ത ആ ചിത്രം

രാജ്യതലസ്ഥാനത്തെ റോഡരികില്‍ ഫോണില്‍ സംസാരിക്കുന്നതിനിടെNew Delhi, News, Phone call, Media, Dead, Police, National,
ന്യൂഡല്‍ഹി: (www.kvartha.com 17.05.2020) രാജ്യതലസ്ഥാനത്തെ റോഡരികില്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന ഒരാള്‍, മരണത്തിന്റെ വക്കില്‍ നില്‍ക്കുന്ന മകനെ ഒരു നോക്ക് കാണാനായുള്ള പിതാവിന്റെ വിങ്ങലാണത്. ഓരോ മനുഷ്യന്റേയും ഉള്ളുനീറിയ ആ ചിത്രത്തിന് പിന്നിലെ കഥ ഇങ്ങനെ! ലോകം മുഴുവനും ചര്‍ച്ചയായി പിടിഐ ഫോട്ടോഗ്രാഫര്‍ അതുല്‍ യാദവ് എടുത്ത ആ ചിത്രം.

മരണത്തിന്റെ വക്കില്‍ നില്‍ക്കുന്ന മകനെ ഒരുനോക്ക് കാണാനായുള്ള പിതാവിന്റെ വിങ്ങല്‍ അത്രയും ഉള്‍ക്കൊള്ളുന്നതാണ് രാജ്യത്ത് ഏറെ ചര്‍ച്ചയായ ആ ചിത്രം. പിടിഐ ഫോട്ടോഗ്രാഫര്‍ അതുല്‍ യാദവ് എടുത്ത ഈ ചിത്രം ലോക്ഡൗണിനിടെ വീടുകളിലെത്താന്‍ കിണഞ്ഞ് ശ്രമിക്കുന്ന അതിഥി തൊഴിലാളികളെ ഒന്നാകെ പ്രതിനിധാനം ചെയ്യുന്നു.

Just Wanted To See His Dying Son: Story Behind Photograph Of Crying Man That Shook India, New Delhi, News, Phone call, Media, Dead, Police, National

ഡെല്‍ഹിയിലെ റോഡരികില്‍ നിന്നാണ് രാംപുകാര്‍ പണ്ഡിറ്റ് എന്ന തൊഴിലാളിയെ അതുല്‍ കാണുന്നത്. പൊട്ടിക്കരയുന്ന തൊഴിലാളിയുടെ ചിത്രം പകര്‍ത്തിയതിനെക്കുറിച്ച് അതുല്‍ പിന്നീട് ദേശീയ മാധ്യമങ്ങളോടു വിശദീകരിച്ചത് ഇങ്ങനെ;

നിസാമുദ്ദീന്‍ പാലത്തില്‍ ഇരുന്ന് ഫോണില്‍ സംസാരിച്ച് സങ്കടം നിയന്ത്രിക്കാന്‍ ആകാതെ കരയുകയായിരുന്നു അദ്ദേഹം. എനിക്കെന്റെ ക്യാമറയെ തടയാനായില്ല അതുല്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച് അതിഥി തൊഴിലാളികളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഓരോ ആളുകളും മറ്റുള്ളവരുടേതിനേക്കാള്‍ നിസ്സഹായരായിരുന്നു. അതുകൊണ്ടുതന്നെ മുതിര്‍ന്ന ഒരാള്‍ കരയുന്നതുകണ്ട് ഞാന്‍ അദ്ഭുതപ്പെടും എന്നു കരുതിയിരുന്നില്ല. എന്നാല്‍ അതു സംഭവിച്ചു. അദ്ദേഹത്തിന്റെ സങ്കടം എന്നെയും ബാധിച്ചിരുന്നു.

സംഭവത്തിന്റെ ഒരു ചിത്രം പകര്‍ത്തി പോകേണ്ടതല്ല എന്നു തോന്നി. എന്താണു പ്രശ്‌നമെന്ന് അറിയണമായിരുന്നു. മകന് അസുഖമാണ്, മരണം സംഭവിച്ചേക്കാം. വീട്ടിലേക്കു പോകണം ആ പിതാവ് എന്നോടു പറഞ്ഞു. എങ്ങോട്ടാണു പോകേണ്ടതെന്ന ചോദ്യത്തിന് 'അവിടെ' എന്നായിരുന്നു മറുപടി. ബിഹാറിലെ ബെഗുസരായിയിലെ ബരിയാര്‍പുരിലാണ് അദ്ദേഹത്തിന്റെ വീട്.

വീട്ടിലെത്താന്‍ 1200 കിലോമീറ്റര്‍ യാത്ര ചെയ്യണം. നജഫ്ഗറിലാണ് അയാള്‍ ജോലി ചെയ്യുന്നത്. പൊതു ഗതാഗത സംവിധാനങ്ങള്‍ ഇല്ലാതായതോടെ മറ്റ് അതിഥി തൊഴിലാളികളെ പോലെ അദ്ദേഹവും കാല്‍നടയായി യാത്ര പുറപ്പെടുകയായിരുന്നു.

എന്നാല്‍ നിസാമുദ്ദീന്‍ പാലത്തിനു സമീപത്ത് രാംപുകാര്‍ പണ്ഡിറ്റിന്റെ യാത്ര പൊലീസ് തടഞ്ഞു. തകര്‍ന്നുപോയ അയാള്‍ കഴിഞ്ഞ മൂന്ന് ദിവസമായി അവിടെ നില്‍ക്കുകയാണ്. ബിസ്‌കറ്റും വെള്ളവും നല്‍കി ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മകനെ ഇനി ഒരിക്കലും കാണില്ലെന്നു ഭയന്നിരിക്കുന്ന പിതാവിനെ എങ്ങനെയാണു സാന്ത്വനിപ്പിക്കുക. പ്രശ്‌നപരിഹാരത്തിനായി അദ്ദേഹത്തെ അതിര്‍ത്തി കടത്തി വിടണമെന്ന് പൊലീസിനോട് അഭ്യര്‍ഥിച്ചു.

ആദ്യം വൈമനസ്യം കാണിച്ചെങ്കിലും ഒരു മാധ്യമ പ്രവര്‍ത്തകന്‍ അഭ്യര്‍ഥിച്ചതിനാല്‍ അദ്ദേഹം വീട്ടിലെത്തുന്ന കാര്യം ഉറപ്പാക്കാമെന്നു പൊലീസുകാര്‍ മറുപടി നല്‍കി. തിരിച്ച് എന്റെ വീട്ടിലെത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പേരോ, ഫോണ്‍ നമ്പരോ ചോദിക്കാന്‍ വിട്ടുപോയ കാര്യം ഓര്‍ത്തത്. അദ്ദേഹം വീട്ടിലെത്തിയോ, മകനെ കണ്ടോ, അസുഖം മാറിയോ എന്നെല്ലാം എനിക്ക് അറിയണമായിരുന്നു. സമയം തിങ്കളാഴ്ച വൈകിട്ട് 5.15 ആയിരുന്നു. കാത്തിരിക്കാന്‍ എനിക്ക് സാധിച്ചില്ല.

പിടിഐ ചിത്രം പുറത്തുവിട്ടതോടെ അതു രാജ്യത്തെ മാധ്യമങ്ങളിലെല്ലാം എത്തി. നിരവധി പേരെ അതു സ്പര്‍ശിച്ചു. ആ പിതാവിന്റെ ജീവിതം നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തയായി. അപ്പോഴാണ് അദ്ദേഹത്തിന്റെ പേര് രാംപുകാര്‍ പണ്ഡിറ്റ് ആണെന്നു ഞാന്‍ മനസ്സിലാക്കിയത്. രോഗബാധിതനായ അദ്ദേഹത്തിന്റെ മകന്‍ മരണത്തിന് കീഴടങ്ങിയെന്നും ഞാന്‍ അറിഞ്ഞു. അത് എന്റെ ഹൃദയത്തെ തകര്‍ത്തു അതുല്‍ പറഞ്ഞു.

Keywords: Just Wanted To See His Dying Son: Story Behind Photograph Of Crying Man That Shook India, New Delhi, News, Phone call, Media, Dead, Police, National.