Follow KVARTHA on Google news Follow Us!
ad

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് മരിച്ചത് 140പേര്‍; റിപ്പോര്‍ട്ട് ചെയ്തത് 5611 പുതിയ കോവിഡ് 19 കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 5611 പുതിയNew Delhi, News, Health & Fitness, Health, Report, Patient, Dead, hospital, Treatment, National,
ന്യൂഡെല്‍ഹി: (www.kvartha.com 20.05.2020) കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 5611 പുതിയ കോവിഡ് 19 കേസുകള്‍. 140 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് മരിച്ചത്. രാജ്യത്ത് കോവിഡ് 19 ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇത് ആദ്യമായാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഒരു ദിവസത്തില്‍ ഇത്രയേറെ വര്‍ധനവ് രേഖപ്പെടുത്തുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേസുകളുടെ എണ്ണം 5000 കടക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,06,750 ആയി ഉയര്‍ന്നു. 61,149 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ മരണസംഖ്യ 3303 ആണ്.

ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ വരുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. സംസ്ഥാനത്ത് 37,136 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമേ ഡെല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നീ മൂന്നുസംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം 10,000 കടന്നു. ഗുജറാത്തില്‍ 12,140ഉം ഡെല്‍ഹിയില്‍ 10,554ഉം തമിഴ്നാട്ടില്‍ 12,484ഉം ആണ് രോഗബാധിതരുടെ എണ്ണം.

 In biggest single-day spike, India records over 5,611 Covid-19 cases, New Delhi, News, Health & Fitness, Health, Report, Patient, Dead, Hospital, Treatment, National

കോവിഡ് ബാധിതരുടെ എണ്ണം ലക്ഷം കവിഞ്ഞതോടെ ഇന്ത്യ, ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള രാജ്യമായി മാറി. മഹാമാരി കാര്യമായി ബാധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനയുണ്ടായെന്നും ബ്ലൂംബര്‍ഗിന്റെ കോവിഡ് ഡാറ്റയില്‍ പറയുന്നു.

വൈറസ് വെല്ലുവിളി വളരെ വലുതാണെന്നും കൊറോണയെ പ്രതിരോധിക്കാന്‍ ദ്വിമുഖതന്ത്രം ആവശ്യമാണെന്നും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ അഡീഷണല്‍ പ്രൊഫസര്‍ രാംമോഹന്‍ പാണ്ഡ പറഞ്ഞു.

Keywords: In biggest single-day spike, India records over 5,611 Covid-19 cases, New Delhi, News, Health & Fitness, Health, Report, Patient, Dead, Hospital, Treatment, National.