Follow KVARTHA on Google news Follow Us!
ad

യു എസില്‍ പഠിച്ച വിദേശ ടെക്നോളജി പ്രൊഫഷണലുകള്‍ക്ക് എച്ച്-1ബി വിസയില്‍ മുന്‍ഗണന അനുവദിക്കണം; കോണ്‍ഗ്രസില്‍ നിര്‍ണായക പ്രമേയം

യു എസില്‍ പഠിച്ച വിദേശ ടെക്നോളജി പ്രൊഫഷണലുകള്‍ക്ക് Washington, News, Technology, Visa, America, Study, Foreign, World,
വാഷിംഗ്ടണ്‍: (www.kvartha.com 23.05.2020) യു എസില്‍ പഠിച്ച വിദേശ ടെക്നോളജി പ്രൊഫഷണലുകള്‍ക്ക് എച്ച്-1ബി വിസയില്‍ മുന്‍ഗണന അനുവദിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ നിര്‍ണായക പ്രമേയം. കുടിയേറ്റ ഇതര വിസ പരിപാടിയില്‍ ഇളവ് ആവശ്യപ്പെട്ടാണ് യു എസ് കോണ്‍ഗ്രസില്‍ കക്ഷിഭേദമെന്യേ ഉള്ള അംഗങ്ങളുടെ പ്രമേയം. എച്ച്-1ബി, എല്‍-1 വിസ റിഫോം ആക്ട് ജനപ്രതിനിധി സഭയിലും സെനറ്റിലും പ്രമേയം വന്നു.

H-1B legislations introduced in Congress to give priority to US-educated foreign youths, Washington, News, Technology, Visa, America, Study, Foreign, World

യു എസില്‍ ഉന്നത പഠനം നടത്തിയ മിടുക്കരായ പ്രൊഫഷണലുകളെയും മികച്ച ബിരുദമുള്ളവരേയും എച്ച്-1ബി വിസയ്ക്ക് അര്‍ഹരാക്കുകയും അവര്‍ക്ക് നല്ല ശമ്പളവും മറ്റും ലഭിക്കുന്ന വിധത്തില്‍ ആക്ടില്‍ ഭേദഗതി കൊണ്ടുവരണമെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്. അമേരിക്കന്‍ പൗരന്മാരായ പ്രൊഫഷണലുകള്‍ക്കും വിദേശത്തു നിന്നെത്തുന്നവര്‍ക്കും ഗുണം ചെയ്യുന്നതാണ് ഈ ഭേദഗതി.

Keywords: H-1B legislations introduced in Congress to give priority to US-educated foreign youths, Washington, News, Technology, Visa, America, Study, Foreign, World.