പുത്തലത്ത് ഗോവിന്ദ പൊതുവാള്‍ അന്തരിച്ചു


പയ്യന്നൂര്‍: (www.kvartha.com 31.05.2020) സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സംഘാടകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കൈതപ്രം കരിങ്കച്ചാലിലെ പുത്തലത്ത് ഗോവിന്ദ പൊതുവാള്‍ (72) അന്തരിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ പഞ്ചായത്തുകളില്‍ എക്സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു. അമ്പതാണ്ടുകള്‍ക്ക് മുമ്പ് ജനസംഘത്തിന്റെ പ്രധാന സംഘാടകനായി. ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ്, കര്‍ഷകമോര്‍ച്ച, സേവാഭാരതി, ബിജെപി എന്നിവയുടെ മുന്‍ പഞ്ചായത്ത് അധ്യക്ഷന്‍, പിലാത്തറ അരവിന്ദ വിദ്യാലയം ഭരണസമിതി പ്രസിഡന്റ്, കൈതപ്രം കക്കരക്കാവ് ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്, തൃക്കുറേറരി ക്ഷേത്രസമിതി, പുത്തലത്ത് തറവാട് പരിപാലന ടസ്റ്റ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിട്ടുണ്ട്.

ഭാര്യ: വണ്ണാടില്‍ പുതിയ വീട്ടില്‍ ലളിത. മക്കള്‍: മല്ലിക, പ്രശാന്ത് ബാബു കൈതപ്രം (തപസ്യ കലാസാഹിത്യവേദി ജില്ലാ അധ്യക്ഷന്‍, അധ്യാപകന്‍, ചെറുകുന്ന് ഗവ. വെല്‍ഫെയര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍), മഞ്ജു. മരുമക്കള്‍: എ രമേശന്‍ (ബിസിനസ്സ്, ചിക്മംഗല്‍ര്‍), വിദ്യ (കാലിക്കടവ്) എ പി ഗംഗാധരന്‍ അന്നൂര്‍ (അസി. ഡയറക്ടര്‍, സഹകരണ വകുപ്പ്). സഹോദരങ്ങള്‍: ലക്ഷ്മി, ഭാസ്‌കര പൊതുവാള്‍, നാരായണ പൊതുവാള്‍, പരേതരായ കൃഷ്ണ പൊതുവാള്‍, ദാമോദര പൊതുവാള്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ കൈതപ്രം സമുദായ ശ്മശാനത്തില്‍ നടന്നു.

Payyannur, News, Kerala, Death, Obituary, Govinda Poduval, Govinda Poduval passed away

Keywords: Payyannur, News, Kerala, Death, Obituary, Govinda Poduval, Govinda Poduval passed away
Previous Post Next Post