Follow KVARTHA on Google news Follow Us!
ad

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടൽ: രണ്ട് സ്ത്രീകളടക്കം നാല് മാവോയിസ്റ്റുകളും ഒരു സബ് ഇന്‍സ്പെക്ടറും കൊല്ലപ്പെട്ടു, തെരച്ചിൽ തുടരുന്നു

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടൽ: നാല് മാവോയിസ്റ്റുകളും ഒരു സബ് ഇന്‍സ്പെക്ടറും കൊല്ലപ്പെട്ടു Four Maoists, Police Officer killed in gun battle in Chattisgarh
റായ്‌പുർ: (www.kvartha.com 09.05.2020) മാവോയിസ്റ്റ് തെരച്ചിലിനിടെ ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളും ഒരു പോലീസ് സബ് ഇന്‍സ്പെക്ടറും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി 10.30ഓടെ രാജേന്ദ്രഗാവ് ജില്ലയിലെ മൻപോർ പോലീസ് സ്റ്റേഷൻ പരിധിയിൽ പര്‍ദോനിയിലെ വനമേഖലയിലാണ് വെടിവെപ്പുണ്ടായത്. മദൻവര പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ഓഫീസറും എസ് ഐയുമായ എസ് കെ ശര്‍മ, മാവോയിസ്റ്റ് പ്രവർത്തകരായ അശോക്, കൃഷ്ണ, സരിത, പ്രമീള എന്നിവരാണ് കൊല്ലപ്പെട്ടത്.


S K SHARMA Inspctor who killed in naxal attack
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇൻസ്‌പെക്‌ടർ എസ് കെ ശര്‍മ

മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തെതുടര്‍ന്ന് മേഖലയില്‍ തെരച്ചിൽ നടത്തുന്നതിനിടെ പോലീസ് സംഘത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടർന്നായിരുന്നു ഏറ്റുമുട്ടൽ. വെടിവെപ്പിൽ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി രാജേന്ദ്രഗാവ് പോലീസ് സൂപ്രണ്ട് ജിതേന്ദ്ര ശുക്ല പറഞ്ഞു. കൊല്ലപ്പെട്ട നാല് പേരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. രണ്ട് പേര്‍ സിപിഐ (മാവോയിസ്റ്റ്) ഡിവിഷണല്‍, ഏരിയ കമ്മിറ്റിയംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തുനിന്നും എകെ47, ഒരു എസ്‌എല്‍ആര്‍, രണ്ട് റൈഫിളുകള്‍, നൂറുകണക്കിന് തിര, നാടൻതോക്കുകൾ എന്നിവ പിടിച്ചെടുത്തു. സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.

Summary: Four Maoists, Police Officer killed in gun battle in Chattisgarh