Follow KVARTHA on Google news Follow Us!
ad

കൊവിഡ്-19; ക്ലിനിക്കല്‍ പരീക്ഷണത്തിനായി പ്രത്യേകാനുമതി ലഭിച്ച് പ്ലാസ്മ തെറാപ്പിക്ക് വിധേയനായ രോഗി മരിച്ചു

കൊവിഡ് സ്ഥിരീകരിച്ച് വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിക്ക് പ്ലാസ്മ തെറാപ്പി നടത്തിയതോടെ മരിച്ചു. ഇതോടെ കര്‍ണാടകയില്‍ പ്ലാസ്മ News, National, Bangalore, Hospital, COVID19, Death, Patient, Karnataka, Diseased, Health, First Patient Under Plasma Therapy in Karnataka Dies
ബെംഗളൂരു: (www.kvartha.com 15.05.2020) കൊവിഡ് സ്ഥിരീകരിച്ച് വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിക്ക് പ്ലാസ്മ തെറാപ്പി നടത്തിയതോടെ മരിച്ചു. ഇതോടെ കര്‍ണാടകയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ആദ്യ രോഗി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ അറുപതുകാരനാണ് വ്യാഴാഴ്ച മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് ന്യൂമോണിയായും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

News, National, Bangalore, Hospital, COVID19, Death, Patient, Karnataka, Diseased, Health, First Patient Under Plasma Therapy in Karnataka Dies

എന്നാല്‍ രോഗിയുടെ മരണം പ്ലാസ്മ തെറാപ്പി ചികില്‍സ രീതി തെറ്റാണെന്നല്ല തെളിയിക്കുന്നത് എന്ന് ചികില്‍സ നടത്തിയ എച്ച്‌സിജി ആശുപത്രിയിലെ ഡോക്ടര്‍ സംഘത്തിന് നേതൃത്വം നല്‍കിയ ഡോ.യുഎസ് വിശാല്‍ റാവു പ്രതികരിച്ചു. ഇത് ക്ലിനിക്കല്‍ പരീക്ഷണമാണ്. പ്രത്യേക അനുമതി ലഭിച്ച രോഗിയിലാണ് ഈ ചികില്‍സ രീതി പരീക്ഷിച്ചത്. ഇത് എല്ലാ രോഗികള്‍ക്കും വേണ്ടിയുള്ള ചികില്‍സ രീതിയല്ല. കൊവിഡ് ബാധിച്ച ഗുരുതരാവസ്ഥയിലുള്ള രോഗികളെ രക്ഷിക്കാനുള്ള ചികില്‍സ രീതിയാണ് ഡോ.യുഎസ് വിശാല്‍ റാവു ഇന്ത്യന്‍ എക്‌സപ്രസിനോട് പ്രതികരിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കര്‍ണാടകയിലെ എച്ച്‌സിജി ആശുപത്രിക്ക് പ്ലാസ്മ തെറാപ്പിക്ക് അനുമതി നല്‍കിയത്. കൊവിഡ് 19 രോഗത്തില്‍ നിന്ന് മുക്തരായവരുടെ രക്തത്തിലെ 'പ്ലാസ്മ'യിലടങ്ങിയിരിക്കുന്ന 'ആന്റിബോഡി', രോഗിയായ ആളിലേക്ക് പകര്‍ത്തിനല്‍കി, അയാളെ രോഗത്തോട് പോരാടാന്‍ പ്രാപ്തനാക്കുന്നതാണ് 'പ്ലാസ്മ തെറാപ്പി'. ആദ്യഘട്ടത്തില്‍ വളരെ ഫലപ്രദമായ ചികിത്സയാണിതെന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍ വന്നിരുന്നത്.
 
Keywords: News, National, Bangalore, Hospital, COVID19, Death, Patient, Karnataka, Diseased, Health, First Patient Under Plasma Therapy in Karnataka Dies