» » » » » » » » പ്രാര്‍ത്ഥനാ നിര്‍ഭരമായ റമസാനിലെ അവസാന വെള്ളിയും കടന്നു പോകുമ്പോള്‍ മൈലാഞ്ചി രാവിന്റെ അമിത ആഘോഷങ്ങളില്ലാതെ ഈദുല്‍ ഫിത്ര്‍; കൂടിക്കാഴ്ചകളും ഒത്തുചേരലുകളും ഓണ്‍ലൈന്‍ വഴി

ദോഹ: (www.kvartha.com 22.05.2020) പ്രാര്‍ത്ഥനാ നിര്‍ഭരമായ റമസാനിലെ അവസാന വെള്ളിയും കടന്നു പോകുമ്പോള്‍ മൈലാഞ്ചി രാവിന്റെ അമിത ആഘോഷങ്ങളില്ലാതെ ഈദുല്‍ ഫിത്ര്‍. ഈദ് ഗാഹുകളിലെ പ്രാര്‍ത്ഥനകളില്ലാതെ ഈദുല്‍ ഫിത്‌റിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഖത്തറിലെ വിശ്വാസി സമൂഹവും. മുപ്പത് ദിവസം നീളുന്ന വ്രതശുദ്ധിയുടെ ദിനങ്ങള്‍ക്ക് ശേഷം കൊവിഡിനെ തുടര്‍ന്നുള്ള സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് പെരുന്നാള്‍ നമസ്‌കാരം. ഒത്തുചേരലുകളും കൂടിക്കാഴ്ചകളും ഓണ്‍ലൈന്‍ വഴിയാക്കിയായതോടെ പരമ്പരാഗത ശൈലിയില്‍ നിന്ന് ഈദുല്‍ ഫിത്ര്‍ ആഘോഷവും മാറുന്നു.

News, Gulf, Qatar, Eid-Al-Fithr-2020, Festival, Trending, Eid Ul Fitr in Qatar

ഇസ്ലാമിലെ നിര്‍ബന്ധിത ആഘോഷമാണ് പെരുന്നാള്‍ എന്നതിനാല്‍ പരിമിതമായെങ്കിലും ആഘോഷിക്കേണ്ടതുണ്ട്. സാധാരണ ഈദ് ദിനത്തില്‍ പുലര്‍ച്ചെ അഞ്ചിനുള്ള പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ നാലര മണിയോടെ തന്നെ പുത്തന്‍ വസ്ത്രങ്ങളും ചെരുപ്പുകളും അണിഞ്ഞ് കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈദ് ഗാഹുകളില്‍ എത്തുക. നിസ്‌കാരത്തിന് ശേഷം സന്തോഷം പങ്കുവെച്ച് പരസ്പരം ആലിംഗനം ചെയ്ത് ഈദ് ആശംസ നേര്‍ന്ന ശേഷമാണ് ഓരോരുത്തരും വീടുകളിലേക്ക് മടങ്ങാറ്.

എന്നാല്‍ ഇപ്രാവശ്യം പതിവിന് വിപരീതമായി ഈദ് ഗാഹുകളിലെ കൂടിക്കാഴ്ചകളില്ലാത്തതിനാല്‍ ആശംസകള്‍ ഫോണ്‍ വിളികളിലും വാട്സ് അപ്പ് സന്ദേശങ്ങളിലുമായി ഒതുങ്ങുകയാണ്. ഈദ് ഗാഹുകളിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനാകാതെയുള്ള ചെറിയ പെരുന്നാള്‍ വിശ്വാസികളുടെ ജീവിതത്തില്‍ ആദ്യമാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് നിലവിലെ പരിമിതികളെ പോസിറ്റീവായി കണ്ട് സന്തോഷത്തോടെ വീട്ടില്‍ തന്നെ ഈദ് ആഘോഷിച്ച് സാഹചര്യങ്ങളെ ആത്മധൈര്യത്തോടെ നേരിടുകയാണ് വേണ്ടതെന്ന് ദോഹയിലെ പ്രവാസി

കൊവിഡ് നിയന്ത്രണങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവില്‍ ആയതിനാല്‍ ഓണ്‍ലൈന്‍ വഴി പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി കഴിഞ്ഞു. പെരുന്നാള്‍ ദിനത്തില്‍ നാട്ടിലെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും സൂം പോലുള്ള ആപ്ലിക്കേഷന്‍ വഴി ഒത്തുകൂടാമെന്ന ആശ്വാസത്തിലാണ് പ്രവാസി കുടുംബങ്ങള്‍.

Keywords: News, Gulf, Qatar, Eid-Al-Fithr-2020, Festival, Trending, Eid Ul Fitr in Qatar

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal