Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ അസുഖം ബാധിച്ച് മരിച്ച ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയോടെ മകന്റെ സ്ഥാനത്ത് നിന്നും നിര്‍വഹിക്കാന്‍ തയ്യാറായി മുസ്ലീം സഹോദരന്‍; റമദാന്‍ 27-ാം രാവില്‍ ഇത്തരമൊരു നിയോഗം വന്നുചേര്‍ന്നതില്‍ പടച്ചവനെ സ്തുതിക്കുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി

ദുബൈയില്‍ അസുഖം ബാധിച്ച് മരിച്ച ഹിന്ദുമത വിശ്വാസിയുടെ മൃതദേഹംDubai, News, Eid, Eid-Al-Fithr-2020, Religion, Muslim, Dead Body, Gulf, World, Lifestyle & Fashion,
ദുബൈ: (www.kvartha.com 22.05.2020) ദുബൈയില്‍ അസുഖം ബാധിച്ച് മരിച്ച ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയോടെ മകന്റെ സ്ഥാനത്ത് നിന്നും നിര്‍വഹിക്കാന്‍ തയ്യാറായി മുസ്ലീം സഹോദരന്‍. സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയാണ് മൃതദേഹം ഏറ്റുവാങ്ങാനും സംസ്‌ക്കരിക്കാനും തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. ചിതാഭസ്മം ഏറ്റുവാങ്ങാനും ബന്ധുക്കള്‍ നസീറിന് അനുമതി നല്‍കിയിട്ടുണ്ട്.

ദുബൈ റാഷിദ് ഹോസ്പിറ്റലില്‍ അസുഖം ബാധിച്ച് മരിച്ച മഹാരാഷ്ട്ര സ്വദേശി രമേഷ് കാളിദാസിന്റെ മൃതദേഹം സംസ്‌ക്കരിക്കാനാണ് നസീര്‍ മുന്നോട്ടു വന്നിരിക്കുന്നത്. രമേഷ് കാളിദാസിന്റെ സംസ്‌കാരം എങ്ങനെ നടത്താന്‍ കഴിയും എന്നോര്‍ത്ത് ദു:ഖിച്ചിരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കള്‍. കോവിഡ് ബാധിച്ചാണ് 77 വയസ്സുള്ള രമേഷ് ജിയുടെ മരണം. കുടുംബാംഗങ്ങളെല്ലാം ക്വാറന്റൈനിലായതിനാല്‍ സംസ്‌കാരം നടത്തുന്നതെങ്ങിനെ എന്നറിയാതെ വിഷമത്തിലായിരുന്നു കുടുംബം.

Dubai social worker to complete the last rites of Covid-19 victim whose family is quarantined, Dubai, News, Eid, Eid-Al-Fithr-2020, Religion, Muslim, Dead Body, Gulf, World, Lifestyle & Fashion

ബന്ധുക്കളില്‍നിന്ന് വിവരമറിഞ്ഞ പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ വി ഷംസുദ്ദീന്‍ ഇക്കാര്യം സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയെ അറിയിക്കുകയായിരുന്നു. ഉടനെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട നസീര്‍ അവരുടെ അനുമതിയോടെ സംസ്‌കാരത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാമെന്ന് സമ്മതിക്കുകയായിരുന്നു.

Dubai social worker to complete the last rites of Covid-19 victim whose family is quarantined, Dubai, News, Eid, Eid-Al-Fithr-2020, Religion, Muslim, Dead Body, Gulf, World, Lifestyle & Fashion

ജബല്‍ അലി ശ്മശാനത്തില്‍ സംസ്‌കാരം നിര്‍വഹിച്ച ശേഷം മകന്റെ സ്ഥാനത്തുനിന്ന് ചിതാഭസ്മം ഏറ്റുവാങ്ങുവാനും നസീറിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കുടുംബാംഗങ്ങള്‍. റമദാന്‍ 27-ാം രാവില്‍ ഇത്തരമൊരു നിയോഗം വന്നുചേര്‍ന്നതില്‍ പടച്ചവനെ സ്തുതിക്കുന്നുവെന്ന് നസീര്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി നമ്മെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുവെച്ചും നമ്മള്‍ കെട്ടിയിരിക്കുന്ന എല്ലാ വേലികളും ഇല്ലാതായി മനുഷ്യ ഹൃദയങ്ങള്‍ കൂടുതല്‍ അടുക്കാന്‍ ഇതു വഴിയൊരുക്കുമെന്നും ഇദ്ദേഹം പ്രത്യാശിക്കുന്നു.

Keywords: Dubai social worker to complete the last rites of Covid-19 victim whose family is quarantined, Dubai, News, Eid, Eid-Al-Fithr-2020, Religion, Muslim, Dead Body, Gulf, World, Lifestyle & Fashion.