Follow KVARTHA on Google news Follow Us!
ad

വീണ്ടുമൊരു ക്യൂബന്‍ വിപ്ലവം, ഗുരുതരാവസ്ഥയിലായിരുന്ന 80 ശതമാനം പേരും കോവിഡ് രോഗമുക്തരായി, പ്രതിരോധമരുന്ന് ഫലം കാണുന്നു

വീണ്ടുമൊരു ക്യൂബന്‍ വിപ്ലവം, ഗുരുതരാവസ്ഥയിലായിരുന്ന 80 ശതമാനം പേരും കോവിഡ് രോഗമുക്തരായി Cuba credits two drugs with slashing corona virus death toll
ഹവാന: (www.kvartha.com 23.05.2020) കോവിഡ് 19 രോഗപ്രതിരോധത്തില്‍ വിപ്ലവം സൃഷ്ടിച്ച് ക്യൂബ. ക്യൂബ വികസിപ്പിച്ച രണ്ടു മരുന്നുകളുടെ ഉപയോഗം രോഗബാധിതരുടെ എണ്ണം കുത്തനെ കുറച്ചതായി 'റോയിട്ടേഴ്‌സ്' റിപ്പോർട്ട് ചെയ്തു. മാത്രമല്ല കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 80 ശതമാനം പേരും സാധാരണനിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ അറിയിച്ചു.


Cuba credits twu drugs slashes covid19 death tolls

ഏപ്രില്‍ മുതല്‍ ഉപയോഗിച്ച്‌ വരുന്ന ഇറ്റോലി സുമാബ് എന്ന മരുന്നും വാതരോഗത്തിന് ഉപയോഗിക്കാന്‍ പരീക്ഷണത്തിലിരിക്കുന്ന മരുന്നുമാണ് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ക്യൂബയെ സഹായിച്ചത്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മരുന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് പരിശോധനയില്‍ ക്യൂബ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നിലാണ്. രോഗവ്യാപനം തടയുന്നതിനും വിജയിച്ചു. 11 മില്യണ്‍ ജനങ്ങളുള്ള രാജ്യത്ത് 1916 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 200 പേരാണ് നിലവിൽ ചികിത്സയിൽ. 81 പേരാണ് മരിച്ചത്. കൊറോണ വൈറസ് ഭീതി പരത്തിയ രാജ്യങ്ങളിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ കയറ്റി അയച്ചും ക്യൂബ മാതൃകയായിരുന്നു.

Summary: Cuba credits two drugs with slashing corona virus death toll