Follow KVARTHA on Google news Follow Us!
ad

ആശങ്കയുടെ മുള്‍മുനയില്‍ വയനാട്: കണ്ണൂര്‍ ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണം

കൊവിഡ് വൈറസ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍ Kannur, News, Kerala, Police, Protection, COVID19, Health, Treatment
കണ്ണൂര്‍: (www.kvartha.com 16.05.2020) കൊവിഡ് വൈറസ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍ കര്‍ശന നിര്‍ദേശവുമായി വയനാട് ജില്ലാ ഭരണകൂടം-ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കൊട്ടിയൂര്‍, ഇരിട്ടി, നെടുംപൊയില്‍ വഴിയിലൂടെയുള്ള റോഡുകളിലൂടെയാണ് കടുത്ത യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൊട്ടിയൂര്‍ പാല്‍ ചുരം വഴിയുള്ള ഗതാഗതം പൊലീസ് കാവല്‍ നിന്ന് കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. മാനന്തവാടിയുടെ പ്രവേശന കവാടമായ ബോയ്‌സ് ടൗണില്‍ പൊലീസ് അതീവ സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ ജില്ലയിലെ കേളകവുമായി ഏറ്റവും കുടുതല്‍ ബന്ധമുള്ള സ്ഥലങ്ങളിലൊന്നാണ് കേളകം.

വയനാട്ടില്‍ രോഗം പടരുന്ന ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചും കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മരുമകന്‍ തിരുനെല്ലി പഞ്ചായത്തില്‍ പലചരക്കുകട നടത്തുന്നയാളാണ്. ഈ കടയില്‍ പ്രദേശത്തെ ആദിവാസി വിഭാഗക്കാരടക്കം നിരവധിയാളുകള്‍ വന്നുപോയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.ഈ സാഹചര്യത്തില്‍ രോഗബാധയ്ക്ക് സാധ്യത നല്‍കാതെ തിരുനെല്ലി എടവക പഞ്ചായത്തുകളും മാനന്തവാടി മുനിസിപ്പാലിറ്റിയും പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം. കൂടാതെ അന്പലവയല്‍, മീനങ്ങാടി, വെള്ളമുണ്ട, നെന്മേനി പഞ്ചായത്തുകള്‍ ഭാഗികമായും കണ്ടെയിന്‍മെന്റ് സോണാക്കിയിട്ടുണ്ട്. വയനാട് ജില്ലയില്‍ 19 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Kannur, News, Kerala, Police, Protection, COVID19, Health, Treatment, Covid 19; Strict control over Kannur district

Keywords: Kannur, News, Kerala, Police, Protection, COVID19, Health, Treatment, Covid 19; Strict control over Kannur district