Follow KVARTHA on Google news Follow Us!
ad

യു എ ഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു; ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 45ആയി

യു എ ഇ യിലും അബൂദബിയിലുമായി കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍UAE, Abu Dhabi, News, Malayalees, Dead, hospital, Treatment, Health & Fitness, Health, World, Gulf,
യു എ ഇ: (www.kvartha.com 04.05.2020) യു എ ഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു. തിരൂര്‍ താനൂര്‍ സ്വദേശി കമാലുദീന്‍ കുളത്തുവട്ടിലും(52) ആലപ്പുഴ പള്ളിപ്പാട് സ്വദേശി പനയാറ ജേക്കബും(45) ആണ് മരിച്ചത്.


ദുബൈ അല്‍ ബറാഹ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് കമാലുദ്ദീന്റെ മരണം. ഷാര്‍ജ കെ എം സി സിയുടെ സജീവപ്രവര്‍ത്തകനായിരുന്നു.

Covid 19 NRI death in UAE and Abu dhabi, UAE, Abu Dhabi, News, Malayalees, Dead, Hospital, Treatment, Health & Fitness, Health, World, Gulf.

അബൂദബിയില്‍ വെച്ചാണ് ജേക്കബിന്റെ മരണം. ഡ്രൈവര്‍ കം സെയില്‍സ്മാനായി ജോലി ചെയ്തുവന്ന ജേക്കബ് കുറച്ച് ദിവസമായി കൊവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റീജയാണ് ജേക്കബിന്റെ ഭാര്യ. മക്കള്‍: ജോയല്‍, ജൂവല്‍.

കമാലുദ്ദീന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. അടുത്ത ബന്ധുക്കളുടെ അനുമതിയോടെ ദുബൈയില്‍ തന്നെ മൃതദേഹം ഖബറടക്കും. ഭാര്യ: സലീന, മക്കള്‍: സല്‍വ മുഹ്സിന(ഒമാന്‍), സൈനുദ്ദീന്‍, സൈനുല്‍ ആബിദീന്‍, ഫാത്ത്വിമ സഹ്റ. മരുമകന്‍: മേടമ്മല്‍ മുഹമ്മദ് സഹീര്‍(ഒമാന്‍). സഹോദരങ്ങള്‍: മൂസക്കുട്ടി ഹാജി, മുഹമ്മദ്, അബ്ദുല്‍ കരീം, ആസിയ, മൈമൂന, ഖദീജ, പരേതനായ മുഹമ്മദലി ഹാജി.

കഴിഞ്ഞ 24 മണിക്കൂറിനിടെ യു എ ഇയില്‍ കൊവിഡ് 19 ബാധിച്ച് നാലു മലയാളികളാണ് മരിച്ചത്. ഗള്‍ഫില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 45 ആയി.

Keywords: Covid 19 NRI death in UAE and Abu dhabi, UAE, Abu Dhabi, News, Malayalees, Dead, Hospital, Treatment, Health & Fitness, Health, World, Gulf.