സാഹചര്യം വളരെ മോശം; ഡെല്‍ഹിയില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഹോട്ടലുകളും കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ആക്കുന്നു

സാഹചര്യം വളരെ മോശം; ഡെല്‍ഹിയില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഹോട്ടലുകളും കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ആക്കുന്നു

ന്യൂഡെല്‍ഹി: (www.kvartha.com 30.05.2020) ഡെല്‍ഹിയില്‍ സാഹചര്യം വളരെ മോശമായതിനാല്‍ ഹോട്ടലുകളും കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ആകുന്നു. ഡെല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ കൊവിഡ് ആശുപത്രികളുടെ പുതിയ പട്ടികയില്‍ അഞ്ച് ഹോട്ടലുകളാണുള്ളത്. ഹോട്ടല്‍ ക്രൗണ്‍ പ്ലാസ, സൂര്യ, സിദ്ധാര്‍ത്ഥ, ഷെറാട്ടന്‍, ജിവിതേഷ് എന്നീ ഹോട്ടലുകളാണ് ചികിത്സ കേന്ദ്രങ്ങളാകുന്നത്. കൊവിഡ് വ്യാപനം ഗുരുതരമാവുകയാണ് ഡെല്‍ഹിയില്‍. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

News, National, New Delhi, COVID19, Health, hospital, Hotel, Private sector, Government, Death, Treatment, Covid-19 Delhi Govt Making Hotels into Hospitals

ആശുപത്രി ബെഡുകളുടെ അഭാവം ഡെല്‍ഹിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഹോം ക്വാറന്റീന് കൂടുതല്‍ പ്രധാന്യം കൊടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായും വാര്‍ത്തയുണ്ട്. അഞ്ച് സ്വകാര്യ ആശുപത്രികളേയും കൊവിഡ് ആശുപത്രികളാക്കി മാറ്റി.

16281 പേര്‍ക്കാണ് ഇതുവരെ ഡെല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. 7495 പേര്‍ രോഗമുക്തി നേടി. 316 പേര്‍ മരണപ്പെട്ടു. രാജ്യത്തൊട്ടാകെ 165799 പേര്‍ക്ക് രോഗം പിടിപെട്ടെന്നും 4706 ആളുകള്‍ മരണപ്പെട്ടെന്നുമാണ് ഔദ്യോഗിക കണക്ക്.

Keywords: News, National, New Delhi, COVID19, Health, hospital, Hotel, Private sector, Government, Death, Treatment, Covid-19 Delhi Govt Making Hotels into Hospitals
ad