Follow KVARTHA on Google news Follow Us!
ad

കൊറോണ: രോഗിയില്‍ നിന്ന് വൈറസ് പകരാന്‍ വേണ്ടത് വെറും പത്ത് മിനിറ്റെന്ന് പുതിയ പഠനം

കൊറോണ: രോഗിയില്‍ നിന്ന് വൈറസ് പകരാന്‍ വേണ്ടത് വെറും പത്ത് മിനിറ്റെന്ന് പുതിയ പഠനം Corona:10 minutes to transmit the virus, according to a new study
ന്യൂയോര്‍ക്ക്: (www.kvartha.com 21.05.2020) കൊറോണ ബാധിതനില്‍നിന്ന് വൈറസ് പകരാന്‍ വേണ്ടത് വെറും പത്ത് മിനിറ്റാണെന്ന് പുതിയ പഠനം. കൊറോണക്കെതിരായ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ഗവേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്. കോവിഡ് രോഗിയില്‍നിന്ന് മിനിറ്റില്‍ 20 കണങ്ങള്‍ പുറത്തെത്തുന്നുണ്ടെങ്കില്‍ 50 മിനിറ്റില്‍ 1,000 ത്തോളം വൈറസ്‌കണങ്ങള്‍ വായുവിലേക്കെത്തിച്ചേരുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റ്‌സ് ഡാര്‍ട്മൗത്തിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിന്‍ ബ്രോമേജ് നടത്തിയ പഠനത്തില്‍ പറയുന്നു.


Coronavirus: mask essentioal

സാധാരണ കാലാവസ്ഥയില്‍ ഗുരുത്വാകര്‍ഷണഫലമായി സ്രവ കണങ്ങള്‍ താഴേക്ക് പതിക്കും. ചിലത് കുറച്ച്‌ സമയത്തേക്ക് വായുവില്‍ തങ്ങി നില്‍ക്കാനിടയാകും. സംസാരിക്കുമ്ബോള്‍ ശ്വസിക്കുന്നതിനേക്കാള്‍ പത്തു മടങ്ങ് വൈറസ് കണങ്ങള്‍ വായുവിലെത്തും. അങ്ങനെയാണെങ്കില്‍ ഒരോ മിനിറ്റിലും ഇരുന്നൂറോളം വൈറസ് കണങ്ങളാണ് വായുവിലെത്തിച്ചേരുന്നത്. വായുവിലേക്ക് വൈറസെത്തുന്ന വേഗത 80320 കി.മീ./മണിക്കൂറാണ്. ഇത്തരം സന്ദര്‍ഭത്തില്‍ ആരോഗ്യവാനായ ഒരാള്‍ രോഗി ചെലവഴിച്ച മുറിയില്‍ പ്രവേശിച്ച്‌ ഒന്നോ രണ്ടോ ശ്വാസമെടുക്കുന്നത് പോലും വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതിന് ഇടയാക്കും. വൈറസ് വാഹകരെ പലപ്പോഴും മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ രോഗവ്യാപനം വര്‍ധിക്കുകയും ചെയ്യുന്നുവെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

Summary: Corona:10 minutes to transmit the virus, according to a new study