Follow KVARTHA on Google news Follow Us!
ad

ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം ജനങ്ങള്‍ പങ്കാളികളായി വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി Thiruvananthapuram, News, Kerala, Pinarayi vijayan, Chief Minister, Health,
തിരുവനന്തപുരം: (www.kvartha.com 30.05.2020) പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം ജനങ്ങള്‍ പങ്കാളികളായി വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളുമെല്ലാം ഈ പരിപാടിയില്‍ സജീവമായി പങ്കെടുക്കണം. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു വേണം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍.

പകര്‍ച്ചവ്യാധികള്‍ തടയാന്‍ നമ്മുടെ ചുറ്റുപാട് വൃത്തിയായിരിക്കേണ്ടത് അനിവാര്യമാണ്. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് ശുചീകരണദിനമായ ഞായറാഴ്ച ഡ്രൈ-ഡേ ആയും ആചരിക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളമാണ് കൊതുകു വര്‍ധിക്കാന്‍ ഇടയാക്കുന്നത്. അതെല്ലാം ഒഴുക്കിക്കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മഴക്കാല പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Thiruvananthapuram, News, Kerala, Pinarayi vijayan, Chief Minister, Health, Cleaning, Sunday, CM pinarayi vijayan says Sunday is Cleaning Day in Kerala

Keywords: Thiruvananthapuram, News, Kerala, Pinarayi vijayan, Chief Minister, Health, Cleaning, Sunday, CM pinarayi vijayan says Sunday is Cleaning Day in Kerala