Follow KVARTHA on Google news Follow Us!
ad

കോവിഡ് രോഗികള്‍ കൂടുന്നു; രാജ്യവ്യാപകമായി ലോക് ഡൗണ്‍ നീട്ടി; മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തുവിടും

കൊറോണവൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി New Delhi, News, Trending, Lockdown, Prime Minister, Narendra Modi, Economic Crisis, National,
ന്യൂഡല്‍ഹി: (www.kvartha.com 17.05.2020) കൊറോണവൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഞായറാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണിത്.

ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അല്‍പസമയത്തിനുള്ളില്‍ പുറത്തിറക്കും. മുമ്പുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 മുതല്‍ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍. അതിനിടെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഞായറാഴ്ച രാത്രി ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

Centre extends lockdown till May 31, guidelines to be issued soon, New Delhi, News, Trending, Lockdown, Prime Minister, Narendra Modi, Economic Crisis, National

മാര്‍ച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് രോഗവ്യാപനം വര്‍ധിക്കുകയാണുണ്ടായിട്ടുള്ളത്. അതേ സമയം അടച്ചിടലില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുന്നത് കൊറോണ പ്രതിസന്ധിയേക്കാള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നതിനു പിന്നാലെയാണ് ലോക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടിയത്. 90,927 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 2,872 ആയി.

Keywords: Centre extends lockdown till May 31, guidelines to be issued soon, New Delhi, News, Trending, Lockdown, Prime Minister, Narendra Modi, Economic Crisis, National.