» » » » » » » » » » » അമ്മ മരിച്ചതറിയാതെ തൊട്ടും തലോടിയും മുകളില്‍ കിടന്നും എഴുന്നേല്‍പിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞ്; കരളലിയിക്കുന്ന കാഴ്ചയുമായി മുസഫര്‍ നഗര്‍ റെയില്‍വെ സ്റ്റേഷന്‍

മുസഫര്‍പൂര്‍: (www.kvartha.com 27.05.2020) അമ്മ മരിച്ചതറിയാതെ തൊട്ടും തലോടിയും ശരീരത്തിനു മുകളില്‍ കിടന്നും എഴുന്നേല്‍പിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞ്. കരളലിയിക്കുന്ന കാഴ്ചയുമായി ബിഹാറിലെ മുസഫര്‍ നഗര്‍ റെയില്‍വെ സ്റ്റേഷന്‍.

സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന അമ്മയെ വിളിച്ചുണര്‍ത്തി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതിഥി തൊഴിലാളിയായ ഈ സ്ത്രീയുടെ ശരീരം മൂടിയിരിക്കുന്ന തുണി പിടിച്ചുവലിച്ചാണ് കുഞ്ഞ് അമ്മയെ ഉണര്‍ത്താന്‍ നോക്കുന്നത്. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ആ തുണി നീങ്ങുന്നതല്ലാതെ അവന്റെ അമ്മ അനങ്ങുന്നില്ല. ഇതറിയാതെ വീണ്ടും വീണ്ടും അവന്‍ അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുകയാണ്. ഈ കാഴ്ച കണ്ടുനിന്നവരുടെ ഉള്ളു നുറുങ്ങുന്നതാണ്. കടുത്ത ചൂടും വിശപ്പും നിര്‍ജ്ജലീകരണവും സഹിക്കാനാവാതെയാണ് കുഞ്ഞിന്റെ അമ്മ മരിച്ചത്.

Baby Tries To Wake Dead Mother At Bihar Station In Endless Migrant Crisis, News, Local-News, Dead, Woman, Child, Food, Drinking Water, Railway, National

ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശയായിരുന്നു സ്ത്രീയെന്ന് അവളുടെ കുടുംബം പറഞ്ഞു. ഞായറാഴ്ച ഗുജറാത്തില്‍ നിന്നാണ് ഇവര്‍ ട്രെയിന്‍ കയറിയത്. തിങ്കളാഴ്ചയോടെ ട്രെയിന്‍ മുസഫര്‍നഗറിലെത്തി. അവിടെ വച്ച് സ്ത്രീ കുഴഞ്ഞുവീണു. പട്ടിണി കിടന്നും ചൂടുസഹിക്കാതെയും ഇതേ സ്റ്റേഷനില്‍ വച്ച് രണ്ട് വയസ്സുള്ള കുഞ്ഞും മരിച്ചിരുന്നു.

യുവതി സ്റ്റേഷനില്‍ വീണതോടെ അമ്മയെ തൊട്ടും തലോടിയും അവരുടെ മകന്‍ കളിക്കാന്‍ തുടങ്ങി. പിന്നെ അമ്മയെ വിളിച്ചുണര്‍ത്താനായി ശ്രമം. മുതിര്‍ന്ന കുട്ടി അവനെ പിടിച്ചുകൊണ്ടുപോകുന്നതുവരെ അവന്‍ ഇത് തുടരുകയായിരുന്നു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് പണിയില്ലാതാവുകയും വിശപ്പകറ്റാന്‍ ഭക്ഷണമില്ലാതാവുകയും ചെയ്തതോടെ നിരവധി അതിഥി തൊഴിലാളികളാണ് മരണത്തിന് കീഴടങ്ങിയത്. ഇതിനിടെ സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ പെടാപ്പാടുപെട്ടവരില്‍ പലരും പലവഴികളും ശ്രമിച്ച് തെരുവില്‍ കിടന്ന് മരിച്ചു. അതിലൊരാളാണ് ഈ യുവതിയും.

മാര്‍ച്ച് അവസാനത്തോടെ തുടങ്ങിയ ലോക്ക്ഡൗണില്‍ ജോലിയും താമസവും നഷ്ടപ്പെട്ട് കഴിക്കാന്‍ ആഹാരമോ വെള്ളമോ ഇല്ലാതെ നിരവധി അതിഥി തൊഴിലാളികളാണ് തെരുവിലായത്. തൊഴിലെടുക്കുന്നിടങ്ങളില്‍ നിന്ന് നാട്ടിലേക്കുള്ള പാലായനത്തിനിടെ കുറേ പേര്‍ പട്ടിണി കിടന്നും അപകടത്തില്‍പ്പെട്ടും മരിച്ചു.

ഈ മാസം ആദ്യം മുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതത് ഇടങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ട്രെയിന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും സാങ്കേതിക കാരണങ്ങളാല്‍ പറഞ്ഞ സമയത്ത് എത്തേണ്ട സ്റ്റേഷനുകളില്‍ എത്താന്‍ കഴിയുന്നില്ല.

Keywords: Baby Tries To Wake Dead Mother At Bihar Station In Endless Migrant Crisis, News, Local-News, Dead, Woman, Child, Food, Drinking Water, Railway, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal