Follow KVARTHA on Google news Follow Us!
ad

വൈവിധ്യവല്‍ക്കരണത്തിലേക്ക് ആറളം ഫാമും: കരനെല്‍ കൃഷിയടക്കമുള്ളവ പരീക്ഷിക്കും

കാട്ടാന ശല്യത്തില്‍ കോടികള്‍ നഷ്ടം പറ്റിയ ആറളം ഫാം പ്രതി സന്ധിയില്‍ നിന്നും കരകയറാന്‍ Kannur, News, Kerala, Elephant attack
കണ്ണൂര്‍: (www.kvartha.com 31.05.2020) കാട്ടാന ശല്യത്തില്‍ കോടികള്‍ നഷ്ടം പറ്റിയ ആറളം ഫാം പ്രതി സന്ധിയില്‍ നിന്നും കരകയറാന്‍ വൈവിധ്യവല്‍ക്കരണം നടപ്പിലാക്കുന്നു. വിവിധ തരാം കൃഷിയുമായി സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് ഒപ്പം ചേര്‍ന്നാണ് ആറളം ഫാമും വ്യത്യസ്ത കൃഷിരീതികളുമായി മുമ്പോട്ട് വരുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഇഞ്ചി, മഞ്ഞള്‍, നെല്‍ എന്നിവയുടെ വിത്തിറക്കിയാണ് ഫാം നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ വൈവിധ്യവല്‍ക്കരണത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.

കൊറോണ കാലം നല്‍കിയ പാഠങ്ങളും ഭക്ഷ്യ സ്വയം പര്യാപ്തത നേടേണ്ട ആവശ്യകതയും പുതിയ കൃഷി രീതികള്‍ അവലംബിക്കാന്‍ കാരണമായതായി ഫാം അധികൃതര്‍ പറഞ്ഞു. നാണ്യ വിളകളുടേയും നീടീല്‍ വസ്തുക്കളുടേയും കേന്ദ്രമാണ് ഫാം. ലോകത്തിലെമികച്ചയിനം കശുവണ്ടിയുടെ കേന്ദ്രം എന്നതിനൊപ്പം നാളികേരവും റബറുമായിരുന്നു ഫാമിന്റെ നട്ടെല്ല്. സംസ്ഥാനത്തെ മികച്ച നടീല്‍ വസ്തുക്കളുടെ കേന്ദ്രം എന്ന നിലയിലും പ്രസിദ്ധമാണ്.

Kannur, News, Kerala, Elephant attack, Farm, Aralam farm, Aralam farm to diversification

കുരങ്ങിന്റെയും കാട്ടാനകളുടേയും ശല്യം കാരണം നാണ്യ വിളകളില്‍ നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞതോടെയാണ് വൈവിധ്യവത്ക്കരണത്തിലൂടെ ഫാമിന്റെ വരുമാനവും അതോടൊപ്പം ഫാമിനെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികള്‍ക്ക് തൊഴിലും കൂലിയും ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചത്. ഏക്കര്‍ കണക്കിന് സ്ഥലം ഫാമില്‍ തരിശായും കാടുമൂടിയും കിടപ്പുണ്ട്. കുരങ്ങിന്റെയും ആനയുള്‍പ്പെടെ മറ്റ് വന്യമൃഗങ്ങളുടേയും ശല്യം അധികം ഉണ്ടാകാത്ത കാര്‍ഷിക വിളകളാണ് സുഭിഷ കേരളം പദ്ധതി പ്രകാരം ഫാമില്‍ കൃഷിചെയ്യുന്നത്.

ആദ്യഘട്ടത്തില്‍ അഞ്ച് ഏക്കറില്‍ ഇഞ്ചിയും മഞ്ഞളും രണ്ട് ഏക്കറില്‍ നെല്ലുമാണ് കൃഷിയിറക്കിയിരിക്കുന്നത്. ആദിവാസി പുനരധിവാസ മേഖലയില്‍ ഇഞ്ചിയും മഞ്ഞളും കൃഷിയിറക്കി മികച്ച വിള ലഭിച്ചതും ഫാമിന് പ്രചോദനമായിരിക്കുകയാണ്. ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ വിത്തിടല്‍ കര്‍മം ഫാം മാനേജിംങ്ങ് ഡയറക്ടര്‍ ബിമല്‍ ഘോഷും മുതിര്‍ന്ന തൊഴിലാളികളും ചേര്‍ന്ന് നിര്‍വ്വഹിച്ചു. മുതിര്‍ന്ന തൊഴിലാളികളായ സുശീല സോമന്‍, മേരി, പവിത്രന്‍, ജോര്‍ജ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഫാം സൂപ്രണ്ട് മോഹന്‍ദാസ്, മാര്‍ക്കറ്റിംങ്ങ് ഓഫീസര്‍ ശ്രീകുമാര്‍, പ്രസന്നന്‍ നായര്‍, ആന്റണി ജേക്കബ് എന്നിവരും തൊഴിലാളി നേതാക്കളും പങ്കെടുത്തു.

ഫാമിലെ എട്ടാം ബ്ലോക്കിലാണ് കരനെല്‍കൃഷി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന വിത്ത് നടല്‍ ചടങ്ങ് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ വേലായുധന്‍ അധ്യക്ഷത വഹിച്ചു. ഫാം മാനേജിങ് ഡയറക്ടര്‍ വിമല്‍ ഘോഷ്, വി പി മോഹന്‍ദാസ്, ശ്രീകുമാര്‍, പ്രസന്നന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kannur, News, Kerala, Elephant attack, Farm, Aralam farm, Aralam farm to diversification