Follow KVARTHA on Google news Follow Us!
ad

നിര്‍ണായക കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍; കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ തിരിച്ചറിഞ്ഞു; മരുന്നിന് വഴി തെളിയുന്നു

കൊറോണ വൈറസിനെ സംബന്ധിച്ച് നിര്‍ണായക കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍. കൊവിഡിന് കാരണമായ സാര്‍സ് കോവ്-2 വൈറസിനെ തടയുന്ന ആന്റിബോഡികള്‍ News, World, International, China, COVID19, Patient, Diseased, Health, Researchers, Antibodies with potential to block COVID-19 virus identified
ബീജിങ്: (www.kvartha.com 14.05.2020) കൊറോണ വൈറസിനെ സംബന്ധിച്ച് നിര്‍ണായക കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍. കൊവിഡിന് കാരണമായ സാര്‍സ് കോവ്-2 വൈറസിനെ തടയുന്ന ആന്റിബോഡികള്‍ തിരിച്ചറിഞ്ഞതായി ചൈനീസ് ഗവേഷകര്‍. കൊവിഡ്-19 ഭേദമായ ആളുടെ രക്തത്തില്‍നിന്നാണ് ഗവേഷകര്‍ ആന്റിബോഡികള്‍ വേര്‍തിരിച്ചത്. ഈ ആന്റിബോഡികള്‍ കൊവിഡ് രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

News, World, International, China, COVID19, Patient, Diseased, Health, Researchers, Antibodies with potential to block COVID-19 virus identified

രണ്ട് ആന്റിബോഡികളാണ് ഇവര്‍ വേര്‍തിരിച്ചെടുത്തത്. ബി38, എച്ച്4 എന്നിങ്ങനെയാണ് ഇവയ്ക്ക് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്. ചൈനീസ് അക്കാഡമി ഓഫ് സയന്‍സിലെ ഗവേഷരാണ് പഠനത്തിന് പിന്നില്‍.

കൊവിഡ് ചികിത്സക്ക് ഉപയോഗിക്കാനുള്ള ലഘുവായ തന്മാത്രാ ഘടനയുള്ള ആന്റി വൈറല്‍ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ കണ്ടുപിടുത്തം പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്.

ഈ രണ്ട് ആന്റിബോഡികളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുമൂലം വൈറസിന് കോശങ്ങള്‍ക്കുള്ളിലേക്ക് കടന്നുകയറാന്‍ സാധിക്കാതെ വരുന്നുവെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്.
  
Keywords: News, World, International, China, COVID19, Patient, Diseased, Health, Researchers, Antibodies with potential to block COVID-19 virus identified