Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 67പേര്‍ക്ക്; 10പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 67പേര്‍ക്ക്Thiruvananthapuram, News, Press meet, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala,
തിരുവനന്തപുരം: (www.kvartha.com 26.05.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 67പേര്‍ക്ക്. 10പേര്‍ക്ക് രോഗമുക്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

സംസ്ഥാനത്ത്‌ ഇതുവരെ 6 പേർ മരിച്ചു. ക്വാറന്റീനിലുള്ളവർ ഒരു ലക്ഷം കഴിഞ്ഞു. സംസ്ഥാനത്ത് 9 ഹോട്ട്സ്പോട്ടുകള്‍ കൂടി. മണ്ണാർകാട് മുൻസിപ്പാലിറ്റി ഹോട്ട്സ്പോട്ട് ആയി. കണ്ണൂർ – 3, കാസർകോട് – 3, ഇടുക്കി, പാലക്കാട്, കോട്ടയം – 1 വീതം. ആകെ ഹോട്ട്സ്പോട്ടുകൾ 68.

67 Corona cases confirmed in Kerala, Thiruvananthapuram, News, Press meet, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala.

പോസിറ്റീവായവരിൽ 27 പേർ വിദേശത്തുനിന്ന് വന്നവരാണ്. തമിഴ്നാട്ടിൽനിന്ന് വന്ന 9 പേർക്കും, മഹാരാഷ്ട്രയിൽനിന്ന് വന്ന 15 പേര്‍ക്കും, ഗുജറാത്തിൽനിന്ന് വന്ന 5 പേർക്കും, കർണാകടയിൽനിന്ന് വന്ന 2 പേർക്കും, പോണ്ടിച്ചേരിയിൽനിന്നും ഡൽഹിയിൽനിന്നും വന്ന ഓരോ ആളുകൾക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കമൂലം 7 പേർക്ക് രോഗം വന്നു.

കോട്ടയം 1, മലപ്പുറം 3, ആലപ്പുറ 1, പാലക്കാട് 2, എറണാകുളം 1, കാസർകോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകളുടെ എണ്ണം. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 963 ആയി. 415 പേര്‍ ചികിൽസയിലുണ്ട്. 100433 പേർ നിരീക്ഷണത്തിലുണ്ട്.

103528 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീനിലും നിരീക്ഷണത്തിലാണ്. 808 പേർ ആശുപത്രികളിൽ നീരീക്ഷണത്തിലുണ്ട്. ഇന്ന് 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 56704 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 54836 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി

Keywords: 67 Corona cases confirmed in Kerala, Thiruvananthapuram, News, Press meet, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala.