Follow KVARTHA on Google news Follow Us!
ad

മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ ട്രെയിനില്‍ നിന്ന് ഇറങ്ങിയത് 400 പേര്‍: പരക്കെ ആശയക്കുഴപ്പം

മുംബൈയില്‍ നിന്ന് യാത്രക്കാരുമായി കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിന്‍Kannur, News, Trending, Railway, Passengers, District Collector, Kerala
കണ്ണൂര്‍: (www.kvartha.com 23.05.2020) മുംബൈയില്‍ നിന്ന് യാത്രക്കാരുമായി കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിന്‍ കണ്ണൂരിലെത്തി. 1600 പേരുള്ള ട്രെയിനിലെ 400 പേര്‍ കണ്ണൂരില്‍ ഇറങ്ങി. നാല് ജില്ലകളിലെ യാത്രക്കാരാണ് കണ്ണൂരില്‍ ഇറങ്ങിയത്. ഇവരെ 15 ബസുകളില്‍ പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിച്ചു വരികയാണ്. ഇവരില്‍ മിക്കവരും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്തവരാണ് എന്നതിനാല്‍ ഇവരുടെയെല്ലാം പേര് വിവരങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് രജിസ്റ്റര്‍ ചെയുന്നുണ്ട്.

ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരേയും നേരത്തെ രജിസ്റ്റര്‍ ചെയ്തവരേയും മാത്രമാണ് വീടുകളിലേക്ക് വിടുക. ഈ ട്രെയിനില്‍ എത്തുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ കൈവശമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. യാത്ര ചെയ്യുന്നവരില്‍ മിക്കവരും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്തവരാണെന്നും ഇത് പ്രതിസന്ധിയുണ്ടാക്കുന്നതായും കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടിവി സുഭാഷ് പ്രതികരിച്ചു.

400 people boarded train from Mumbai to Kannur: Widespread confusion, Kannur, News, Trending, Railway, Passengers, District Collector, Kerala

ഇവരുടെയെല്ലാം പേര് വിവരങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് രജിസ്റ്റര്‍ ചെയ്യണം. 1600 പേര്‍ വരുമ്പോള്‍ പാസഞ്ചേഴ്സ് ലിസ്റ്റും സംസ്ഥാനത്തിന്റെ കൈയ്യില്‍ ഇല്ല. ട്രെയിനിന് കണ്ണൂരാണോ കാസര്‍കോടാണോ സ്റ്റോപ്പ് എന്ന കാര്യത്തില്‍ രാവിലെ വരെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കണ്ണൂരിന് ശേഷം ഇനി തൃശൂര്‍, ഷൊര്‍ണൂര്‍, എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്. ട്രെയിനിന് കണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചതടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് വളരെ വൈകിയാണ് അറിയിപ്പ് കിട്ടിയതെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

കേരളത്തിലെയും ദേശീയ തലത്തിലെയും കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ട്രെയിന്‍ ഏര്‍പ്പാടാക്കിയതെന്ന് നേരത്തെ മഹാരാഷ്ട്രയിലെ റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബാലാ സാഹേബ് തോറാട്ട് ട്വിറ്ററില്‍ കുറിച്ചിരുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് കമ്മിറ്റി തയ്യാറാക്കിയ ലിസ്റ്റിലെ 1674 പേരാണ് കേരളത്തിലേക്ക് മടങ്ങിയത്.

Keywords: 400 people boarded train from Mumbai to Kannur: Widespread confusion, Kannur, News, Trending, Railway, Passengers, District Collector, Kerala.