Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്ക്

ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഇതരസംസ്ഥാനKannur, News, Health & Fitness, Health, hospital, Treatment, Patient, Kerala,
കണ്ണൂര്‍: (www.kvartha.com 17.05.2020) ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്ക്. മേയ് ആറിന് ചെന്നൈയില്‍ നിന്നെത്തിയ പാട്യം സ്വദേശിയായ 24 വയസ്സുകാരനും മുംബൈയില്‍ നിന്നെത്തിയ മാലൂര്‍ തോലാമ്പ്ര സ്വദേശിയായ 27 വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. മേയ് 15 ന് അഞ്ചരക്കണ്ടി കോവിഡ് കേന്ദ്രത്തില്‍ നിന്നാണ് ഇവരുടെ സ്രവപരിശോധന നടത്തിയത്.

2 confirmed corona case in Kannur, Kannur, News, Health & Fitness, Health, hospital, Treatment, Patient, Kerala

123 പേര്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 118 പേരുടെ രോഗം ഭേദമായി. കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട്ടുകാരനുള്‍പ്പെടെ ആറുപേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

Keywords: 2 confirmed corona case in Kannur, Kannur, News, Health & Fitness, Health, hospital, Treatment, Patient, Kerala.