Follow KVARTHA on Google news Follow Us!
ad

17കാരന്‍ എവി ഷിഫ്മാന്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന കൊവിഡ് 19 ട്രാക്കറിന്റെ ഉടമ; 8 മില്യന്‍ ഡോളറിന്റെ ഓഫര്‍ വന്നത് നിരസിച്ചു, കാരണം ഇതാണ്

ഇന്ന് ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന കൊറോണ വൈറസ് ട്രാക്കറിന്റെ Washington, News, World, Technology, Boy, COVID19

വാഷിംങ്ടണ്‍: (www.kvartha.com 20.05.2020) ഇന്ന് ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന കൊറോണ വൈറസ് ട്രാക്കറിന്റെ ഉടമയാണ് 17കാരനായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി എവി ഷിഫ്മാന്‍. ലോകത്തെ പ്രതിസന്ധിയിലാക്കിയ കൊവിഡ് വ്യാപനത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ അറിയാനായി ജനങ്ങള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ കൗമാരകാരന്‍ പുതിയ ആശയവുമായി മുന്നോട്ട് വന്നത്. കൊവിഡ് വ്യാപനത്തിന്റെ ദൈനംദിന കാര്യങ്ങള്‍ അറിയാന്‍ കഴിയുന്ന ഒരു സൈറ്റ് സൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു അവന്‍ ചിന്തിച്ചത്. ഈ ചിന്തയില്‍ നിന്നാണ് ഈ കൊച്ചുമിടുക്കന്‍ ഒരു ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്യുകയും തന്റെ കിടപ്പുമുറിയില്‍ നിന്ന് ഒരു കൊറോണ ട്രാക്കര്‍ ഡാഷ്‌ബോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തത്.

സ്‌കൂളിലെ കുറച്ച് ചങ്ങാതിമാരുടെ സഹായത്തോടെ അവര്‍ ദിവസേന സ്ഥിതിവിവരക്കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ തുടങ്ങി. ഷിഫ്മാന്റെ കൊറോണ വൈറസ് ട്രാക്കറില്‍ പ്രതിദിനം 30 ദശലക്ഷത്തിലധികം സന്ദര്‍ശകരുണ്ട്. മൊത്തം 700 ദശലക്ഷം വ്യൂവേഴ്‌സ് ഉണ്ട്. എന്നാല്‍ പോലും തന്റെ ട്രാക്കറില്‍ പരസ്യങ്ങള്‍ ചേര്‍ക്കാന്‍ 17 കാരന്‍ വിസമ്മതിച്ചു.

Washington, News, World, Technology, Boy, COVID19, Creator, Tracker, Refuse, 17-year-old Creator Of World's Viral COVID-19 Tracker Refuses $8 Million Offer

സൈറ്റില്‍ പരസ്യങ്ങള്‍ ഇട്ടിരുന്നുവെങ്കില്‍ ഈ ചെറുപ്രായത്തില്‍ തന്നെ ഇതുവരെ 30 മില്യണ്‍ ഡോളര്‍ വരെ അവന് നേടാന്‍ കഴിയുമായിരുന്നു. തന്റെ സൈറ്റിനായി വന്ന എട്ട് മില്യണ്‍ ഡോളറിന്റെ വാഗ്ദാനം നിരസിച്ചുവെന്ന് ഒരു ന്യൂസ് പോര്‍ട്ടലിനോട് എവി വെളിപ്പെടുത്തി. തനിക്ക് 17 വയസ്സ് മാത്രമാണെന്നും ഇപ്പോള്‍ എട്ട് മില്യണ്‍ ഡോളര്‍ ആവശ്യമില്ലെന്നും കൗമാരക്കാരനായ എവി പറഞ്ഞു. ലാഭമുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു.

Washington, News, World, Technology, Boy, COVID19, Creator, Tracker, Refuse, 17-year-old Creator Of World's Viral COVID-19 Tracker Refuses $8 Million Offer

Keywords: Washington, News, World, Technology, Boy, COVID19, Creator, Tracker, Refuse, 17-year-old Creator Of World's Viral COVID-19 Tracker Refuses $8 Million Offer