Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ 1464 അതിഥി തൊഴിലാളികള്‍ കൂടി ശ്രമിക്ക് ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങി

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ഝാര്‍ഖണ്ഡില്‍ നിന്നുള്ളKannur, News, Trending, Train, KSRTC, Railway, Women, Children, Kerala,
കണ്ണൂര്‍: (www.kvartha.com 23.05.2020) ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ഝാര്‍ഖണ്ഡില്‍ നിന്നുള്ള 1464 അതിഥി തൊഴിലാളികള്‍ കൂടി ശ്രമിക്ക് ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വ്യാഴാഴ്ച രാത്രി 8.08-ന് പുറപ്പെട്ട പ്രത്യേക ട്രെയിനിലാണ് ഇവര്‍ മടങ്ങിയത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 49 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.

സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തൊഴിലാളികളെ എത്തിച്ചത്. ട്രെയിനിലും സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് ഇരിപ്പിടങ്ങള്‍ നല്‍കിയത്. നാട്ടിലേക്ക് യാത്ര തിരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ബസ്സുകളില്‍ കയറുന്നതിന് മുമ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു.

 1464 Migrant labourers returned native place, Kannur, News, Trending, Train, KSRTC, Railway, Women, Children, Kerala

ഇവര്‍ക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും അധികൃതര്‍ നല്‍കിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നേരത്തേ അതിഥി തൊഴിലാളികള്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് മടങ്ങിയിരുന്നു. ഇതോടെ ജില്ലയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 6792 ആയി ഉയര്‍ന്നു.

Keywords: 1464 Migrant labourers returned native place, Kannur, News, Trending, Train, KSRTC, Railway, Women, Children, Kerala.