Follow KVARTHA on Google news Follow Us!
ad

പിക്കാസ് ഉപയോഗിച്ച് ശവക്കല്ലറ തോണ്ടി തലയോട്ടി ഉള്‍പ്പെടെ എല്ലിന്‍ കഷ്ണങ്ങള്‍ മോഷ്ടിച്ചു, മന്ത്രവാദത്തിനാണെന്ന് സംശയം; ദുരൂഹത

മൂന്ന് പതിറ്റാണ്ട് മുന്‍പ് മരിച്ച സ്വദേശിയുടെ ശവക്കല്ലറ തോണ്ടി തലയോട്ടി ഉള്‍പ്പെടെ എല്ലിന്‍ കഷ്ണങ്ങള്‍ മോഷ്ടിച്ചു. നെയ്യാറ്റിന്‍കര ചെങ്കലില്‍ മരിച്ച ചെല്ലയ്യന്‍ നാടാരുടെ കല്ലറയാണ് News, Kerala, Thiruvananthapuram, Dead, Police, Case, Family, Son, Theft, Skull theft at Trivandrum
തിരുവനന്തപുരം: (www.kvartha.com 30.04.2020) മൂന്ന് പതിറ്റാണ്ട് മുന്‍പ് മരിച്ച സ്വദേശിയുടെ ശവക്കല്ലറ തോണ്ടി തലയോട്ടി ഉള്‍പ്പെടെ എല്ലിന്‍ കഷ്ണങ്ങള്‍ മോഷ്ടിച്ചു. നെയ്യാറ്റിന്‍കര ചെങ്കലില്‍ മരിച്ച ചെല്ലയ്യന്‍ നാടാരുടെ കല്ലറയാണ് കുഴിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മന്ത്രവാദത്തിനായാണ് ശവക്കല്ലറ തുരന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ചെല്ലയ്യന്‍ നാടാരുടെ കുടുംബം താമസിക്കുന്ന വീടിന് സമീപത്തെ കൃഷിയിടത്തിന് സമീപത്തായാണ് കല്ലറ സ്ഥിതിചെയ്യുന്നത്. ബുധനാഴ്ച രാവിലെ കൃഷിപ്പണിക്കായി എത്തിയ മകന്‍ സോമന്‍ ആണ് കല്ലറ കുഴിച്ചിരിക്കുന്നതായി കണ്ടത്. കല്ലറ ആറടിയോളം കുഴിച്ചിട്ടുണ്ട്. പിക്കാസ് ഉപയോഗിച്ച് വെട്ടിപ്പൊളിച്ചിരിക്കുന്ന നിലയിലായിരുന്നു ശവക്കല്ലറ.

News, Kerala, Thiruvananthapuram, Dead, Police, Case, Family, Son, Theft, Skull theft at Trivandrum

തലയോട്ടിയും കുറച്ച് എല്ലിന്‍ കഷ്ണങ്ങളും ഒഴികെ മറ്റ് ഭാഗങ്ങളൊന്നും നഷ്ടമായിട്ടില്ല. സമീപത്തായുള്ള മറ്റു നാല് കുടുംബാംഗങ്ങളുടെ കല്ലറകള്‍ക്കൊന്നും കേടുപാടുകള്‍ ഉണ്ടായിട്ടില്ല.

പാറശാല പൊലീസിന്റെ അന്വേഷണം തുടരുകയാണ്. പ്രദേശത്തെ മന്ത്രവാദികളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

Keywords: News, Kerala, Thiruvananthapuram, Dead, Police, Case, Family, Son, Theft, Skull theft at Trivandrum