Follow KVARTHA on Google news Follow Us!
ad

ലോക്ക് ഡൗണിനിടെ ഡല്‍ഹിക്ക് സമീപം പള്ളിക്കുനേരെ വെടിവെപ്പ്, സംഭവം അർധരാത്രിക്കുശേഷം, ബൈക്കിലെത്തിയ സംഘമെന്ന് സംശയം, അന്വേഷണം തുടങ്ങി

ലോക്ക് ഡൗണിനിടെ ഡല്‍ഹിക്ക് സമീപം പള്ളിക്കുനേരെ വെടിവെപ്പ്, സംഭവം അർധരാത്രിക്കുശേഷം Shots fired at Mosque in Gurgoan's Dhankott village, FIR Registered
ന്യൂഡെൽഹി: (www.kvartha.com 05.04.2020) ലോക്ക് ഡൗണിനിടെ ഡല്‍ഹിക്കു സമീപം മുസ്ലിം പള്ളിക്കുനേരെ അര്‍ധരാത്രി വെടിവെപ്പ്. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് ശനിയാഴ്ച അർധരാത്രിക്കുശേഷം ഒരുസംഘം വെടിയുതിര്‍ത്തത്. ധൻകോട്ട് ഗ്രാമത്തിലെ പള്ളിക്കു നേരെയാണ് ആക്രമണമുണ്ടായത്.  എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കില്ല. പള്ളിക്ക് കേടുപാട് സംഭവിച്ചുവെന്ന് പോലീസ് പറഞ്ഞതായി 'ഇന്ത്യൻ എക്സ്പ്രസ്സ്' റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ ഇമാമിന്റെ പരാതിയില്‍ രാജേന്ദ്രപാർക്ക് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവസമയം ഇമാം പള്ളിയുടെ ടെറസില്‍ ഉറങ്ങുകയായിരുന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവയ്പിന് പിന്നിലെന്ന് ഇമാം പറഞ്ഞതായി എസ്‌എച്ച്‌ഒ പങ്കജ് കുമാര്‍ പറഞ്ഞു.


Firing at gurugram mosque

രാത്രി ഏകദേശം 12ഓടെ വെടിവയ്പിന്റെ ശബ്ദം കേട്ടാണ് ഇമാം ഞെട്ടിയുണര്‍ന്നത്. തുടര്‍ന്ന് ബൈക്കിലെത്തിയ സംഘം രക്ഷപ്പെടുന്നത് കണ്ടത്. സംഭവത്തില്‍ ആയുധ നിരോധന നിയമം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സ്ഥലത്തു നിന്ന് വെടിയുണ്ടകളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തെന്നും അന്വേഷണം ഊര്‍ജ്ജിതമാണെന്നും പോലിസ് പറഞ്ഞു. പ്രതികളെ കണ്ടെത്താനായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

Summary: Shots fired at Mosque in Gurgoan's Dhankott village, FIR Registered